ബെംഗളൂരു : ഈസ്റ്റർ അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. ഏപ്രിൽ നാലിനുള്ള ബുക്കിങ്ങാണ് ആരംഭിക്കുന്നത്. പെസഹാ വ്യാഴത്തിന് രണ്ടുദിവസം മുമ്പത്തെ ദിവസമായതിനാൽ നാലിന് യാത്രാത്തിരക്കുണ്ടാകും.
അഞ്ചു മുതലാണ് കേരളത്തിലേക്ക് കൂടുതൽ യാത്രക്കാർ പോയിത്തുടങ്ങുന്നത്. ഈ ദിവസങ്ങളിലെ ബുക്കിങ് വരും ദിവസങ്ങളിൽ ആരംഭിക്കും. പതിവ് സർവീസുകളിൽ ടിക്കറ്റ് തീരുന്നതനുസരിച്ച് ഇരു ആർ.ടി.സി.കളും പ്രത്യേക സർവീസുകളും നടത്തും. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ നേരത്തേ ടിക്കറ്റ് തീർന്നിരുന്നു.
നിലക്കാതെ മൂക്കടപ്പും രക്തസ്രാവവും; 60കാരന്റെ മൂക്കില്‍ നിന്ന് പുറത്തെടുത്തത് രണ്ട് അട്ടകളെ
കുറ്റ്യാടി: മൂക്കടപ്പും രക്തസ്രാവവുമായി വന്ന മധ്യവയസ്കന്റെ മൂക്കില്‍നിന്ന് ഡോക്ടര്‍ പുറത്തെടുത്തത് രണ്ട് അട്ടകള്‍.കുറ്റ്യാടി ഷേഡ് ഹോസ്പിറ്റലിലെ ഡോ. പി.എം. ആഷിഫ് അലിയാണ് കാവിലുംപാറ സ്വദേശിയായ 60കാരന്്റെ മൂക്കില്‍നിന്ന് ഒന്നര ഇഞ്ച് നീളമുള്ള അട്ടകളെ പുറത്തെടുത്തത്.മൂന്നാഴ്ചയായി ഇയാള്‍ക്ക് മൂക്കില്‍നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ചില ഡോക്ടര്‍മാരെ കണ്ടെങ്കിലും പരിഹാരമുണ്ടായില്ല.
ഒടുവില്‍ ശനിയാഴ്ച ഡോ. ആഷിഫ് അലിയെ കാണാനെത്തി. രോഗമോ പരിക്കോ ഇല്ലാതെയുള്ള രക്തസ്രാവത്തിന്്റെ കാരണമന്വേഷിച്ചപ്പോള്‍ മൂന്നാഴ്ച മുമ്ബ് മലയിലെ നീരുറവയില്‍ മുഖം കഴുകിയിരുന്നതായി പറഞ്ഞു. മുമ്ബ് ഇതേ ക്ലിനിക്കിലുള്ള ഡോക്ടറുടെ പിതാവ് പരേതനായ ഡോ. ഒ. ആലി ഇത്തരം ലക്ഷണങ്ങളുമായി വന്ന രോഗിയുടെ മൂക്കില്‍ നിന്ന് അട്ടയെ പുറത്തെടുത്തിരുന്നു. ആ ഓര്‍മയില്‍ ഡോ. ആഷിഫലി ഈ രോഗിയുടെ മൂക്കില്‍ ഉപ്പുവെള്ളം ഇറ്റിച്ചു. അതോടെ അട്ട പുറത്തേക്ക് തലയിട്ടു. ഇതിനെ പുറത്തെടുത്തു.രോഗിക്ക് മൂക്കിനുള്ളില്‍ തുടര്‍ന്നും അനക്കം അനുഭവപ്പെട്ടതോടെ രണ്ടാമതും ഉപ്പുവെള്ളം മൂക്കില്‍ ഇറ്റിച്ചു.
ഇതോടെ രണ്ടാമത്തെ അട്ടയും പുറത്തു വന്നതായി ഡോ. ആഷിഫലി പറഞ്ഞു. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാ മധ്യേയാണ് രോഗി ഡോ. ആഷിഫലിയെ സമീപിക്കുന്നത്.