Home കർണാടക ‘ഞാന്‍ കരുതിയത് ആര്‍എസ്‌എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല’

‘ഞാന്‍ കരുതിയത് ആര്‍എസ്‌എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല’

by ടാർസ്യുസ്

ബെംഗളൂരു: ഞാന്‍ കരുതിയത് ആര്‍എസ്‌എസില്‍ ബ്രാഹ്മണരേ ഉള്ളൂ എന്നാണ്, പക്ഷെ എല്ലാ സമുദായത്തില്‍ പെട്ടവരുംഉണ്ട്, അവര്‍ക്ക് മുസ്ലിം വിരോധമില്ല- ആര്‍എസ്‌എസിനെതിരെ തുടര്‍ച്ചയായി എഴുതുകയും പിന്നീട് ആര്‍എസ്‌എസിനോടുള്ള കാഴ്ചപ്പാട് പാടെ മാറുകയും ചെയ്ത സംവിധായകനും എഴുത്തുകാരനുമായ ഒ.ജി.പ്രകാശ് ബെലവാടിയാണ് ഇക്കാര്യം ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

അതുവരെ ആര്‍എസ്‌എസിനെക്കുറിച്ചുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ആദ്യമായി ആര്‍എസ് എസ് സംഘടിപ്പിച്ച ഒരു യോഗത്തില്‍ പങ്കെടുത്തതോടെ മാറിക്കിട്ടിയെന്നും പ്രകാശ് ബെലവാടി പറയുന്നു.ചലച്ചിത്ര-നാടക സംവിധായകനും എഴുത്തുകാരനും ജേണലിസ്റ്റുമാണ് പ്രകാശ് ബെലവാടി. ഇംഗ്ലീഷ് ഭാഷയിലുള്ള മികച്ച സിനിമയ്‌ക്ക് പ്രകാശ് ബെലവാടിയുടെ സ്റ്റംബിള്‍ എന്ന സിനിമ 2003ലെ ദേശീയ പുരസ്കാരം നേടി. കന്നഡ ചലച്ചിത്രരംഗത്തെ പ്രമുഖ നടിയും നാടക കലാകാരിയുമായ സുധ ബെലവാടി സഹോദരിയാണ്.ആര്‍എസ്‌എസിനെ എതിര്‍ത്ത് ലേഖനങ്ങള്‍എഴുതിയിരുന്ന പ്രകാശ് ബെലവാടിയെ തേടി ഒരു സംഘം ആര്‍എസ്‌എസ് നേതാക്കള്‍ വീട്ടില്‍ വന്നു. താന്‍ എഴുതിയതെല്ലാം അവര്‍ വായിക്കാറുണ്ടെന്നും ഒരു ദിവസം ഞങ്ങളുടെ ഒരുയോഗത്തില്‍ പങ്കെടുക്കാനും അവര്‍ പറഞ്ഞു. അതിന്‍പ്രകാരം ആര്‍എസ്‌എസിന്റെ സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് ആര്‍എസ്‌എസ് എന്താണ് എന്ന് പ്രകാശ് ബെലവാടി മനസ്സിലാക്കിയത്.

അവര്‍ എങ്ങിനെയാണ് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സംഘടിപ്പിക്കുന്നത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രകാശ് മനസ്സിലാക്കി. “മാത്രമല്ല, സീനിയര്‍ ലെവലില്‍ ഉള്ള ആര്‍എസ്‌എസ് നേതാക്കള്‍ പലരും വളരെ ലിബറലായ ആളുകളാണ്. അവര്‍ മുസ്ലിം വിരോധികളേയല്ല. അധികം അവര്‍ പുറത്തുവരാന്‍ തയ്യാറില്ലാത്തതുകൊണ്ട് പലരും ആര്‍എസ്‌എസിന് എതിരായ കുപ്രചാരണങ്ങള്‍ പലരും വിശ്വസിക്കുകയാണ്. “-പ്രകാശ് ബെലവാടി പറയുന്നു.“നമുക്ക് നന്മ വാങ്ങാന്‍ കിട്ടില്ല. അത് ഉള്ളില്‍ നിന്നും വരേണ്ട ഒന്നാണ്. അതാണ് ആര്‍എസ്‌എസിനുള്ളത്. ഇന്ത്യയെക്കുറിച്ച്‌ നമുക്ക് വെറും ആശങ്കപ്പെടാം. പക്ഷെ ഇന്ത്യയെ മെച്ചപ്പെട്ട ഒരു രാജ്യമാക്കി മാറ്റണമെങ്കില്‍ വെറും പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. അതിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കണം. ഇന്ത്യയെക്കുറിച്ച്‌ യഥാര്‍ത്ഥത്തില്‍ ആശങ്കപ്പെടാനും അതിന് വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുക്കുകയും ചെയ്യുന്നവരാണ് ആര്‍എസ്‌എസുകാര്‍”. – പ്രകാശ് ബെലവാടി പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group