Home കർണാടക ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഒൻപതുകോടിയുടെ ലഹരിമരുന്ന് പിടിച്ചു

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഒൻപതുകോടിയുടെ ലഹരിമരുന്ന് പിടിച്ചു

by ടാർസ്യുസ്

ബെംഗളൂരു: തീവണ്ടിയിൽ കടത്തിക്കൊണ്ടുവന്ന ഒൻപതുകോടിയോളം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചു. ബെംഗളൂരു കെ.എസ്.ആർ. റെയിൽ വേ സ്റ്റേഷനിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡി. ആർ.ഐ.) നടത്തിയ പരിശോധനയിലാണ് ഡൽഹിയിൽ നിന്ന് ലഹരിമരുന്നുമായി എത്തിയ മിസോറം സ്വദേശിയായ 26-കാരൻ പിടിയിലായത്.ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബെംഗളൂരു സ്വദേശികളായ രണ്ടു യുവാക്കൾകൂടി അറസ്റ്റിലായി. പ്രതികളിൽ നിന്ന് 200 സിം കാർഡ്, അൻപതോളം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ആർ.ഐ. അധികൃതർ റെയിൽവേ സ്റ്റേഷനിൽ പരിശോധനയ്ക്ക് എത്തിയത്. ഡൽഹിയിൽനിന്ന് ബെംഗളൂരുവിൽ എത്തിയ രാജധാനി എക്സ്പ്രസിൽ സഞ്ചരിച്ച യുവാവിന്റെ ബാഗിൽ വളർത്തുനായകൾക്കുള്ള ഭക്ഷണത്തിൻ്റെ പാക്കറ്റുകളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. വൻ കള്ളക്കടത്തു സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായതെന്നാണ് സംശയം.നഗരത്തിൽ ലഹരിവിൽപ്പന നടത്തുന്ന സംഘത്തിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കണന്നതായിരിക്കും പിടിച്ചെടുത്ത സിം കാർഡുകളെന്നാണ് സംശയിക്കുന്നത്. വിദേശത്തു നിന്നടക്കം ബെംഗളൂരുവിലേക്ക് വൻ തോതിൽ ലഹരിമരുന്ന് എത്തുന്നതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞിടയ്ക്ക് കർണാടക പോലീസിലെ പ്രത്യേകസംഘം. നടത്തിയ പരിശോധനകളിൽ വിദേശികളടക്കമുള്ളവർ പിടിയിലായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group