Home കർണാടക ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: 25 കോടി തട്ടിയെടുത്ത ദമ്പതിമാർ അറസ്റ്റിൽ

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: 25 കോടി തട്ടിയെടുത്ത ദമ്പതിമാർ അറസ്റ്റിൽ

by ടാർസ്യുസ്

ബെംഗളൂരു: കോടതികളിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി 25 കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതിമാർ അറസ്റ്റിൽ. ബെംഗളൂരുവിലുള്ള ജാസൺ ഡിസൂസ, ഭാര്യ ലവിന എന്നിവരാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സി.സി.ബി.) പിടിയിലായത്. കോടതികളിൽ ഗ്രൂപ്പ് ഡി വിഭാഗത്തിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഒട്ടേറെപ്പേരിൽ നിന്നായി വൻതുകകൾ വാങ്ങുക യായിരുന്നു. 25 ലക്ഷം, 10 ലക്ഷം വീതമായിരുന്നു മിക്കവരിൽ നിന്നും വാങ്ങിയത്.തൊഴിൽരഹിതർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. വിശ്വാസ്യത ഉറപ്പിക്കാനായി പലരെയും നിയമന ഉത്തരവ് കാണിച്ചിരുന്നുവെന്നും സി.സി. ബി. പോലീസ് പറഞ്ഞു. ജഡ്ജിമാരുടെ വ്യാജ ഒപ്പ് അടക്കമുള്ള ഉത്തരവുകൾ ഇവരുടെ പക്കലുണ്ടായിരുന്നു.പണം വാങ്ങിയിട്ടും ജോലി ലഭിക്കാതെ വന്നതോടെ ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാതിരുന്ന ദമ്പതിമാർ പിന്നീട് ഫോണെടുക്കാതെ വന്നതോടെയാണ് പലരും പരാതിനൽകിയത്. കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും സി.സി.ബി. അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group