Home Featured ബംഗളൂരു നഗരവികസന പദ്ധതി: 108 കോടി വകമാറ്റിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്

ബംഗളൂരു നഗരവികസന പദ്ധതി: 108 കോടി വകമാറ്റിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്

ബംഗളൂരു: ചെറുകിട നഗരങ്ങളുടെ വികസനത്തിനുവേണ്ടി കര്‍ണാടക സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘നഗരോത്ഥാന’ പദ്ധതിയുടെ ഫണ്ടില്‍നിന്ന് 108 കോടി രൂപ നഗരസഭകള്‍ വകമാറ്റി ചെലവിട്ടതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്.ബെള്ളാരി, തുമകൂരു, വിജയപുര നഗരസഭകളാണ് തുക വകമാറ്റിയത്. 1000 കോടി രൂപ പദ്ധതിയനുസരിച്ച്‌ സംസ്ഥാനത്തെ 10 നഗരസഭകള്‍ക്ക് അനുവദിച്ചിരുന്നു.

റോഡ്, മേല്‍പാലം, കളിസ്ഥലം എന്നിവയുടെ നിര്‍മാണം, സര്‍ക്കാര്‍ ഓഫിസുകളുടെ ആധുനികവത്കരണം തുടങ്ങിയവക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. എന്നാല്‍, മൂന്നു നഗരസഭകളും സര്‍ക്കാറിന്റെ മറ്റു പദ്ധതികള്‍ക്ക് നഗരസഭ നല്‍കേണ്ട വിഹിതം നല്‍കാന്‍ ഈ തുക വകമാറ്റിയെന്ന് നിയമസഭയില്‍ സി.എ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, സമാനമായ വികസന പദ്ധതികള്‍ക്കുവേണ്ടിയാണ് തുക വിനിയോഗിച്ചതെന്നാണ് നഗരസഭകളുടെ വാദം. പൈപ്പുവഴി കുടിവെള്ളം വീടുകളിലെത്തിക്കുന്ന പദ്ധതിക്കും റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള പദ്ധതിക്കുമാണ് നഗരസഭയുടെ വിഹിതമായി തുക നല്‍കിയത്.

സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പദ്ധതികളായിരുന്നു ഇവയെന്നും നഗരസഭകള്‍ അറിയിച്ചു.അതേസമയം ബെളഗാവി, ഹുബ്ബള്ളി- ധാര്‍വാഡ്, മൈസൂരു, ശിവമൊഗ്ഗ തുടങ്ങിയ നഗരസഭകളില്‍ മതിയായ യോഗ്യതയുള്ള കരാറുകാര്‍ക്കല്ല പദ്ധതിയനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ആപ്പില്‍ ഒന്ന് ‘വിരലോടിക്കുക’, വീട്ടില്‍ ടെക്‌നീഷ്യന്‍ റെഡി; വില്‍പ്പനാനന്തര സേവനവുമായി ഫ്‌ളിപ്പ്കാര്‍ട്ട്

ബംഗളൂരു: പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് വില്‍പ്പനാനന്തര സേവനം ആരംഭിച്ചു.ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഉപ കമ്ബനിയായ ജീവ്‌സ് വഴിയാണ് ഉപഭോക്താക്കള്‍ക്ക് സേവനം എത്തിക്കുക.ഫ്‌ളിപ്പ്കാര്‍ട്ട് ആപ്പിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട് വഴി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് വില്‍പ്പനാനന്തര സേവനം ലഭിക്കുക.

ഫ്‌ളിപ്പ്കാര്‍ട്ട് ആപ്പില്‍ ഇതിനായി പ്രത്യേക കാറ്റഗറി തന്നെ ഒരുക്കിയിട്ടുണ്ട്. റിപ്പയര്‍ ആന്റ് മോര്‍ എന്ന ഫീച്ചറില്‍ കയറി വേണം സേവനം ആവശ്യപ്പെടാന്‍ എന്ന് കമ്ബനി വ്യക്തമാക്കി.പരിശീലനം ലഭിച്ച വിദഗധരാണ് വില്‍പ്പനാന്തര സേവനത്തിനായി ഉപഭോക്താക്കളെ സമീപിക്കുന്നത് , അതിനാല്‍ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ജീവ്‌സ് സിഇഒ നിപുണ്‍ ശര്‍മ്മ പറഞ്ഞു.

ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി വൈവിധ്യവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ് ഫ്‌ളിപ്പ്കാര്‍ട്ട്. കഴിഞ്ഞവര്‍ഷമാണ് ട്രാവല്‍ ബുക്കിങ് പോര്‍ട്ടല്‍ ആയ ക്ലിയര്‍ട്രിപ്പ് ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുത്തത്. നിലവില്‍ 45 കോടി ഉപഭോക്താക്കളാണ് ഫ്‌ളിപ്പുകാര്‍ട്ടിന് ഉള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group