മൈസുരു: നിർദിഷ്ട മൈസുരു – കുശാൽനഗർ റെയിൽപാതയുടെ സ്ഥലമേറ്റെടുപ്പിനും നിർമാണത്തിനും 1000 കോടി രൂപ അനുവദിച്ച് കേന്ദ്രം.1854.62 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2019 ഫെബ്രുവരിയിൽ പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ല. പാതയുടെ നിർമാണത്തിന് സംസ്ഥാന വനംവകുപ്പിന്റെ പാരിസ്ഥിതിക അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
===================================================================================
രാത്രിയാത്രാ നിരോധനം: സത്യമംഗലം-മൈസൂര്‍ റോഡിലൂടെയുള്ള യാത്ര പ്രതിസന്ധിയിൽ
ഈറോഡ് : രാത്രിയാത്രാ നിരോധനമുള്ള സത്യമംഗലം-മൈസൂര്‍ റോഡില്‍ ഗതാഗതതടസ്സം രൂക്ഷമായി തുടരുന്നു.
രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുവരെമാത്രം ഇതുവഴി യാത്ര എന്നനിയമം വന്നതോടെ ഇവിടെ പ്രതിസന്ധി തുടരുകയാണ്. തിമ്ബം ഭാഗത്ത് കയറ്റിറക്കങ്ങളുള്ളിടത്ത് വാഹനങ്ങള്‍ക്ക് ഇഴഞ്ഞുനീങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.
രാത്രിയാത്രാ നിരോധനത്തിനെതിരേ നിരവധി സമരങ്ങള്‍ നടന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജോലി ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും പോകുന്നവര്‍ക്ക് അതതുസ്ഥലങ്ങളില്‍ സമയത്തിന് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. മൈസൂരു അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് പച്ചക്കറിയും മറ്റുസാധനങ്ങളും കയറ്റിവരുന്ന ചരക്കുലോറികള്‍ക്ക് തമിഴ്‌നാട്ടിലെ വിവിധ മാര്‍ക്കറ്റുകളില്‍ സമയത്തിന് എത്തിക്കാന്‍ പറ്റാത്ത അവസ്ഥയും തുടരുന്നു.