Home Featured തെന്നിന്ത്യയിലെ മികച്ച ഓപ്പണിങ് നേടി ‘ആർആർആർ’; ആദ്യ ദിനം നേടിയത് 250 കോടി

തെന്നിന്ത്യയിലെ മികച്ച ഓപ്പണിങ് നേടി ‘ആർആർആർ’; ആദ്യ ദിനം നേടിയത് 250 കോടി

ഇന്ത്യൻ സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു എസ് എസ് രാജമൗലിയുടെ ‘ആർആർആർ’. കൊവിഡ് പ്രതിസന്ധി സിനിമയുടെ റിലീസിനെ തടസ്സപ്പെടുത്തിയിരുന്നു എങ്കിലും ഏറെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം നേടിയ ആദ്യദിന കളക്ഷൻറെ കണക്കുകൾപുറത്തുവരുകയാണ്. റെക്കോർഡ് പ്രതികരണമാണ് ബോക്സ് ഓഫീസിൽ ചിത്രം നേടിയിരിക്കുന്നത്.

ചിത്രം തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. തെലുങ്ക് പതിപ്പിന് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്. 23 കോടി നേടി ഹിന്ദി പതിപ്പിനാണ് രണ്ടാം സ്ഥാനത്ത്. കന്നഡ പതിപ്പിന് 16 കോടിയും തമിഴ് പതിപ്പിന് 9.50 കോടിയും മലയാളത്തിൽ 4 കോടിയും ആദ്യദിനം നേടി. വിദേശ മാർക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്.

യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗൾഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തിലെ വിദേശ കളക്ഷൻ മാത്രം 70 കോടിയാണ്. ഇതെല്ലാം ചേർത്ത് ചിത്രം നേടിയ ആദ്യദിന കളക്ഷൻറെ കണക്കുകൾപുറത്തുവരുകയാണ്. റെക്കോർഡ് പ്രതികരണമാണ് ബോക്സ് ഓഫീസിൽ ചിത്രം നേടിയിരിക്കുന്നത്.ചിത്രം തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

തെലുങ്ക് പതിപ്പിന് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്. 23 കോടി നേടി ഹിന്ദി പതിപ്പിനാണ് രണ്ടാം സ്ഥാനത്ത് കന്നഡ പതിപ്പിന് 16 കോടിയും തമിഴ് പതിപ്പിന് 9.50 കോടിയും മലയാളത്തിൽ 4 കോടിയും ആദ്യദിനം നേടി. വിദേശ മാർക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗൾഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തിലെ വിദേശ കളക്ഷൻ മാത്രം 70 കോടിയാണ്. ഇതെല്ലാം ചേർത്ത് ചിത്രം നേടിയ ആദ്യദിന ആഗോള ഗ്രോസ് 250 കോടിക്ക് അടുത്ത് വരും എന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, യുപിയിലെ ചില കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ആർആർആറിന് വൻ സ്വീകാര്യതയാണ് തുടക്കം മുതലേ ലഭിച്ചുകൊണ്ടിരിക്കുന്നത്. രാം ചരണും ജൂനിയർ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരും എത്തുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദിൻറെ യാണ് തിരക്കഥ. ഡിവിവി എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഡി വി വി ദാനയ്യയാണ് നിർമ്മാണം.

You may also like

error: Content is protected !!
Join Our WhatsApp Group