Home Featured ബെംഗളൂരു:ദൂത്‌സാഗർ വെള്ളച്ചാട്ടം കാണാൻ തിരക്ക്;സുരക്ഷ ശക്തമാക്കി ആർപിഎഫ്

ബെംഗളൂരു:ദൂത്‌സാഗർ വെള്ളച്ചാട്ടം കാണാൻ തിരക്ക്;സുരക്ഷ ശക്തമാക്കി ആർപിഎഫ്

ബെംഗളൂരു∙ കർണാടക–ഗോവ അതിർത്തിയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം കാണാൻ സന്ദർശകരുടെ തിരക്കേറിയതോടെ സുരക്ഷ ശക്തമാക്കി റെയിൽവേ സുരക്ഷ സേന (ആർപിഎഫ്). ട്രെയിനിറങ്ങി റെയിൽപാളത്തിലൂടെ നടന്ന് വെള്ളച്ചാട്ടം കാണുന്നത് നിരോധിച്ചിട്ടുണ്ട്. 50 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു.

ചെറുകിട വിപണിയിലേക്ക് നോട്ടമിട്ട് പിസ്സ ഹട്ട്; ഇന്ത്യന്‍ രുചികളുടെ സാധ്യതയും പരീക്ഷിക്കും

ചെറിയ വിപണികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ അമേരിക്കൻ മള്‍ട്ടിനാഷണല്‍ റെസ്റ്റോറന്റ് ശൃംഖലയായ പിസ്സ ഹട്ട്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സ്റ്റോറുകളുടെ എണ്ണം 820 ആക്കി ഉയര്‍ത്തിയ പിസ്സ ഹട്ട്, വളര്‍ന്നുവരുന്ന ചെറുകിട വിപണികളില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള നീക്കത്തിലാണ്. ഉത്പന്നങ്ങളുടെ വര്‍ധിച്ചു വരുന്ന വാങ്ങലുകള്‍ കണക്കിലെടുത്ത് പുതിയ തലമുറയെയും ഒപ്പം മധ്യവര്‍ഗത്തിനെയും കമ്ബനി കൂടുതല്‍ പരിഗണിക്കുമെന്ന് പിസ ഹട്ട് ഇന്ത്യൻ സബ്‌കോണ്ടിനെന്റ് മാനേജിംഗ് ഡയറക്ടര്‍ മെറില്‍ പെരേര പറഞ്ഞു.വിപുലീകരണത്തിന്റെ ഭാഗമായി, പിസ്സ ഹട്ട് ടയര്‍ II & III സ്ഥലങ്ങളിലെ വളര്‍ന്നുവരുന്ന വിപണികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും, പിസ ഹട്ട് തങ്ങളുടെ ബിസിനസിന്റെ 50 ശതമാനം ഇന്ത്യയിലേക്ക് കൊണ്ട് വരികയും ഇവിടെ നിലനില്‍ക്കുന്ന സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുകയും ചെയ്യുന്നതായി മെറില്‍ പെരേര പറഞ്ഞു.

2023 മാര്‍ച്ച്‌ 31-ന് അവസാനിച്ച ആദ്യ പാദത്തില്‍, പിസ്സ ഹട്ട് ഇന്ത്യ, 16 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു. “കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഞങ്ങളുടെ വ്യവസായം ഇരട്ടിയാക്കി. 417 റെസ്റ്റോറന്റുകളില്‍ നിന്ന് 820 ആയി റെസ്റ്റോറന്റുകളിലേക്കെത്തി. മെറില്‍ പെരേര പറഞ്ഞു.ഏഷ്യയില്‍ (ചൈന കൂടാതെ), ഓരോ 3 ലക്ഷം ആളുകള്‍ക്കും ഒരു പിസ്സ ഹട്ട് റെസ്റ്റോറന്റുണ്ടെന്നും എന്നാല്‍ ഇന്ത്യയില്‍ ഇത് ശരാശരി 30 ലക്ഷമാണെന്നും പെരേര പറഞ്ഞു. ഇത് വിപണിയുടെ വ്യാപ്തിയാണ് കാണിക്കുന്നത്, ഇവിടെ എത്രത്തോളം വളരാൻ കഴിയുമെന്ന് ഇത് കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോഗിക്കപ്പെടാത്ത ടയര്‍ II, ടയര്‍ III വിപണികളിലെ യുവ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള ശ്രമമായി ഇനി നടത്തുക. ഇന്ത്യയിലെ വിപുലീകരണത്തില്‍ വലിയ സാധ്യതകള്‍ താൻ കാണുന്നുണ്ടെന്ന് പെരേര പറഞ്ഞു.നിലവില്‍, പിസ ഹട്ടിന്റെ ബിസിനസിന്റെ 50 ശതമാനവും ഡെലിവറിയില്‍ നിന്നാണ്, ബാക്കിയുള്ളത് ഡൈനിംഗില്‍ നിന്നും ടേക്ക്‌അവേയില്‍ നിന്നുമാണ്.ഇന്ത്യൻ രുചികള്‍ കൂടുതല്‍ അടുത്തറിഞ്ഞുകൊണ്ട് വിപണി പിടിക്കാനായി, മസെദാര്‍ മഖ്‌നി പനീര്‍, ധാബെ ദാ കീമ, നവാബി മുര്‍ഗ് മഖ്‌നി തുടങ്ങിയ പിസ്സ രുചികള്‍ പിസ്സ ഹട്ട് അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്.

കൂടാതെ, ഈ ലഘുഭക്ഷണത്തോട് ഇന്ത്യക്കാര്‍ക്കുള്ള പ്രിയം മനസിലാക്കികൊണ്ട് കമ്ബനി ചിക്കൻ സീഖ് കബാബ് ക്രസ്റ്റും അവതരിപ്പിച്ചു. മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡായ മോമോ മിയ പിസ്സ യും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണയുള്ള ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ONDC) പ്ലാറ്റ്‌ഫോമുകളിലും പിസ്സ ഹട്ട് ലഭ്യമാണ്. ഉപഭോക്തൃ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഇത് അവരെ കൂടുതല്‍ സഹായിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group