ബംഗളൂരു: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ ആകൃതിയില്‍ ഷിമോഗ വിമാനത്താവളം നിര്‍മ്മിക്കുന്നതില്‍ ചിഹ്നമായ കോണ്‍ഗ്രസ്. ഷിമോഗയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ താമരയുടെ ആകൃതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ ഡിസൈന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
‘വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ താമരയുടെ രൂപത്തിലാണ് നിര്‍മ്മിക്കുന്നത്. ഇത് ബി.ജെ.പിയുടെ പാര്‍ട്ടി ചിഹ്നമാണ്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പാര്‍ട്ടി ചിഹ്നങ്ങളുടെ ആകൃതിയില്‍ നിര്‍മ്മാണങ്ങള്‍ നടത്തരുതെന്ന് ഡല്‍ഹി ഹൈകോടതി 2016ല്‍ പറഞ്ഞിട്ടുണ്ട്’- കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കളപ്പ ചൂണ്ടിക്കാട്ടി.
*കർണാടകയിൽ കോളേജുകൾ ഉടൻ തുറന്നേക്കും;സ്കൂളുകൾ തുറക്കാമെന്നും വിദഗ്ധ സമിതി നിർദ്ദേശം*
അതേസമയം, താമര ദേശീയ പുഷ്പമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നുമാണ് ബി.ജെ.പി വാദിക്കുന്നത്. 2022ഓടെ ഷിമോഗ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് ഷിമോഗ ജില്ലയില്‍ നിന്നുള്ള കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചത്. 384 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്‍റെ 1.8 കിലോമീറ്റര്‍ റണ്‍വേയുടെ നിര്‍മ്മാണം അടുത്തിടെ പൂര്‍ത്തിയായിരുന്നു.