Home Featured ബംഗളൂരു: 27ന് കന്യാകുമാരി-ബംഗളൂരു എക്സ്പ്രസ് ഹൊസൂര്‍, സേലം വഴി സർവീസ് നടത്തും.

ബംഗളൂരു: 27ന് കന്യാകുമാരി-ബംഗളൂരു എക്സ്പ്രസ് ഹൊസൂര്‍, സേലം വഴി സർവീസ് നടത്തും.

ബംഗളൂരു: കന്യാകുമാരി-കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് ജൂണ്‍ 27ന് ബംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, ഹൊസൂര്‍, ഓമല്ലൂര്‍, സേലം വഴിയാണ് സര്‍വിസ് നടത്തുകയെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.കെ.ആര്‍ പുരം, വൈറ്റ്ഫീല്‍ഡ്, മാലൂര്‍, ബംഗാര്‍പേട്ട്, കുപ്പം, തിരുപട്ടൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തില്ല.

വീടുണ്ടാക്കിയതും മകന്റെ കല്യാണം കഴിപ്പിച്ചതും എം.പി ഫണ്ടുപയോഗിച്ചാണെന്ന് ബി.ജെ.പി എം.പിയുടെ വെളിപ്പെടുത്തല്‍

പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള പ്രാദേശിക വികസന ഫണ്ട് ദുരുപയോഗം ചെയ്ത് തന്റെ മകന്റെ വിവാഹം നടത്തിയതായും സ്വന്തമായി വീട് നിര്‍മിച്ചതായും തെലങ്കാന ബി.ജെ.പി എം.പി സോയം ബാപ്പുറാവുവിന്റെ വെളിപ്പെടുത്തല്‍.കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തിലാണ് എം.പി.എല്‍.എ.ഡി പദ്ധതിയില്‍ നിന്നുള്ള തുക ഉപയോഗിച്ച്‌ വീട് നിര്‍മിച്ച്‌ മകന്റെ വിവാഹം നടത്തിയെന്ന് ആദിലാബാദ് എം.പിയായ ബാപ്പുറാവു തുറന്നുപറഞ്ഞത്.

പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഫണ്ട് വിനിയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ എം.പി, ഒരു വികസന പദ്ധതികള്‍ക്കും താൻ എം.പി.എല്‍.എ.ഡി ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍, മറ്റ് ചില എംപിമാരെപ്പോലെ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.സ്വന്തമായി വീടില്ലെങ്കില്‍ ആരും ബഹുമാനിക്കില്ല. അതുകൊണ്ടാണ് ഞാൻ എംപി ഫണ്ട് ഉപയോഗിച്ച്‌ വീട് നിര്‍മിച്ചത്. എംപി ഫണ്ട് വഴിയാണ് മകന്റെ വിവാഹം നടത്തിയത്. വികസനത്തിന് ഫണ്ട് ഉപയോഗിച്ചില്ല എന്നത് ശരിയാണ്.

എന്നാല്‍ മുൻകാല എംപിമാരെപ്പോലെ ഞാൻ ഫണ്ട് തട്ടിയെടുത്തിട്ടില്ല’ -അദ്ദേഹം പറഞ്ഞു. താൻ പറയുന്ന കാര്യങ്ങള്‍ ഇതുപോലെ ഒരു നേതാവും തുറന്നുപറയില്ലെന്നും ബാപ്പുറാവു കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ എം.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. എന്നാല്‍, താൻ ആഭ്യന്തര യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പങ്കുവെച്ചത് തെറ്റാണെന്നും തന്റെ ജനപ്രീതി ഉയരുന്നതില്‍ അസൂയയുള്ള ബി.ജെ.പി നേതാക്കളായ രമേഷ് റാത്തോഡും പായല ശങ്കറുമാണ് വിഡിയോ ചോര്‍ത്തിയതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

എംപിഎല്‍എഡി ഫണ്ട് ദുരുപയോഗം ചെയ്തെന്ന കാര്യവും പിന്നീട് നിഷേധിച്ചു. 2019ല്‍ താൻ ബി.ജെ.പിയില്‍ ചേരുന്നതിന് മുമ്ബ് ആദിലാബാദില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടായിരുന്നില്ലെന്നും എന്നാല്‍ തന്റെ വിജയത്തിന് ശേഷം പാര്‍ട്ടി ശക്തിയാര്‍ജിച്ചുവെന്നും പാര്‍ട്ടിക്കുള്ളിലെ ചില നേതാക്കള്‍ക്ക് ഇത് ദഹിക്കുന്നില്ലെന്നും ബാപ്പുറാവു പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group