Home Featured ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; എറണാകുളം- ബെംഗളൂരു ഇന്‍റർസിറ്റി ട്രെയിൻ റൂട്ടിലും സമയത്തിലും മാറ്റം, ഈ സ്റ്റോപ്പ് ഒഴിവാക്കി…വിശദമായി അറിയാം

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; എറണാകുളം- ബെംഗളൂരു ഇന്‍റർസിറ്റി ട്രെയിൻ റൂട്ടിലും സമയത്തിലും മാറ്റം, ഈ സ്റ്റോപ്പ് ഒഴിവാക്കി…വിശദമായി അറിയാം

ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, എറണാകുളം- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ഇന്‍റർസിറ്റി എക്സ്പ്രസ് സർവീസിൽ മാറ്റങ്ങൾ. മാർച്ച് മാസത്തിൽ സേലം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലായി നടത്തുന്ന എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിനായി ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്ക് അംഗീകരിച്ച സാഹചര്യത്തിലാണ് ട്രെയിൻ സർവീസിൽ മാറ്റം.

എറണാകുളം – ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് കൂടാതെ, ആലപ്പുഴ – ധൻബാദ് എക്സ്പ്രസ്, എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ് എന്നീ സർവീസുകളിലും മാറ്റങ്ങളുണ്ട്. മാർച്ച് 12 നും 16 നും ഇടയിലായാണ് വഴി തിരിച്ചുവിടൽ, സ്ഥിരം സ്റ്റോപ്പുകൾ ഒഴിവാക്കൽ ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഉണ്ടായിരിക്കും. ട്രെയിന് സർവീസ് മാറ്റങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം.

എറണാകുളം – ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് ; രാവിലെ 9.10 ന് എറണാകുളം ജംങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 12678
എറണാകുളം – ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് മാർച്ച് 12, 15, 16 – ബുധൻ, ശനി, ഞായർ ദിവസങ്ങളിൽ പോടന്നൂർ, ഇരുഗർ റൂട്ടിൽ വഴിതിരിച്ച് വിടുകയും കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും. പകരം പോടന്നൂരിൽ അധിക സ്റ്റോപ്പ് എറണാകുളം- ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസിന് അധികൃതർ ഈ തിയതികളിൽ അനുവദിച്ചിട്ടുണ്ട്. പോടനൂരിൽ 12.47 ന് എത്തി 12.50 ന് യാത്ര തുടരും.

എറണാകുളം ജംഗ്ഷൻ – 09:10 am , ആലുവ – 09:30 am, ആലുവ – 09:32 am, തൃശ്ശൂർ – 10:18 am, പാലക്കാട് ജംഗ്ഷൻ – 11:37 am , കോയമ്പത്തൂർ ജംഗ്ഷൻ – 12:47 pm ,തിരുപ്പൂർ – 13:33pm , ഇറോട് ജംഗ്ഷൻ – 14:15 pm , സങ്കരിദുർഗ – 14:49 pm , സേലം ജംഗ്ഷൻ – 15:32 pm ,ധർമപുരി – 16:38 pm ,ഹോസൂർ – 18:03 pm ,കർമലാരം – 18:34 pm , ബംഗളൂരു കന്‍റോൺമെന്‍റ് – 19:19 pm ,കെ എസ് ആർ ബംഗളൂരു – 21:50 pm എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയം. സെക്കൻഡ് സിറ്റിങ്ങിന് 215 രൂപയാണ് നിരക്ക്. ഇതിലെ എസി ചെയർ കാറിന് 785 രൂപയും ആണ് ടിക്കറ്റ് നിരക്ക്.

ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്

ആലപ്പുഴയിൽ നിന്ന് രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12252 ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് മാർച്ച് 12, 15, 16 – ബുധൻ, ശനി, ഞായർ ദിവസങ്ങളിൽ പോടന്നൂർ, ഇരുഗർ റൂട്ടിൽ വഴിതിരിച്ച് വിടുകയും കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും. പകരം പോടന്നൂരിൽ അധിക സ്റ്റോപ്പ്
ആലപ്പുഴ- ധൻബാദ് എക്സ്പ്രസിന് അധികൃതർ തിയതികളിൽ അനുവദിച്ചിട്ടുണ്ട്. പോടനൂരിൽ 12.17 ന് എത്തി 12.20 ന് യാത്ര തുടരും.

എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്

എറണാകുളത്ത് നിന്ന് രാവിലെ 7.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 18190 എറണാകുളം- ടാറ്റാനഗർ എക്സ്പ്രസ് മാർച്ച് 12,15 –
ബുധൻ, ശനി ദിവസങ്ങളിൽ വഴിതിരിച്ചുവിട്ട് പോടനൂർ, കോയമ്പത്തൂർ, ഇരുഗുർ വഴി പോകും.

You may also like

error: Content is protected !!
Join Our WhatsApp Group