ബംഗളൂരു: കാവേരി നദിയിലെ വെള്ളച്ചാട്ടങ്ങളായ ഗഗനചുക്കിയിലും ബാരാചുക്കിയിലും റോപ് വേ പദ്ധതി വരുന്നു. മാണ്ഡ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗഗനചുക്കിയെയും ചാമരാജ് നഗർ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാരാചുക്കിയെയും ബന്ധിപ്പിക്കുന്നതാവും റോപ് വേ പദ്ധതി.
ഭൂമിശാസ്ത്രപരമായി ഇരു ജില്ലകളിലാണെങ്കിലും ഇരു വെള്ളച്ചാട്ടങ്ങളും തമ്മില്‍ ഏതാനും കിലോമീറ്റർ ദൂരമേയുള്ളൂ. റോപ് വേ പദ്ധതി സർക്കാർ നേരിട്ട് നടപ്പാക്കണോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പി.പി.പി) നടപ്പാക്കണോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ശെരിക്കും കുടുങ്ങി; വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ സുനിതാ വില്യംസിൻ്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഇനി അടുത്ത വര്‍ഷം,
വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ സുനിതാ വില്യംസിൻറെയും സഹയാത്രികൻ ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ആറുമാസം കൂടി നീളുമെന്ന് നാസ.2025 ഫെബ്രുവരിയോടെയായിരിക്കും ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാനാകുക എന്നാണ് നാസ നല്‍കുന്ന ഏറ്റവും പുതിയ വിവരം. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ സുനിത വില്യംസും,ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐ.എസ്.എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി.
ഇവർ ഏകദേശം രണ്ടുമാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.ഈ ബഹിരാകാശ പേടകം മുമ്ബ് ഐഎസ്‌എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും.വിക്ഷേപണത്തിന് മുമ്ബ്, സ്റ്റാർലൈനറിന്റെ പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ ഹീലിയം ചോർച്ച കണ്ടെത്തുകയായിരുന്നു. ഇതുകാരണം യാത്ര പലതവണ മാറ്റിവെച്ചു.
ഒടുവില്‍ ജൂണ്‍ അഞ്ചിന് വിക്ഷേപണം വിജയകരമാകുകയും 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.ജൂണ്‍ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്നത് ജൂണ്‍ 26 ലേക്ക് നീട്ടിവെച്ചു. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാൻ സാധിക്കാത്തത്.
സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയി.ദൗത്യം അനിശ്ചിതമായി നീളുന്നത് ബഹിരാകാശ സഞ്ചാരികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. മൈക്രോഗ്രാവിറ്റി റേഡിയേഷൻ കൂടുതല്‍ നേരം ഏല്‍ക്കേണ്ടി വരുന്നതിനാല്‍ ബഹിരാകാശയാത്രികരുടെ അസ്ഥികള്‍ക്കും പേശികള്‍ക്കും ക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ ഗുരുത്വാകർഷണം മൂലം മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ദീർഘനാള്‍ ബഹിരാകാശത്ത് തങ്ങുന്നത് യാത്രികരുടെ തലച്ചോറിന്റെ ഘടനയില്‍ മാറ്റം വരുത്തുമെന്നും പഠനങ്ങള്‍ പറയുന്നു.