Home Featured ക്രിസ്റ്റ്യാനോയുടെ കുഞ്ഞ് മരിച്ചു; ഒരു രക്ഷിതാവ് അനുഭവിക്കാവുന്ന കടുത്ത വേദനയെന്ന് താരം

ക്രിസ്റ്റ്യാനോയുടെ കുഞ്ഞ് മരിച്ചു; ഒരു രക്ഷിതാവ് അനുഭവിക്കാവുന്ന കടുത്ത വേദനയെന്ന് താരം

ലണ്ടന്‍: തന്റെ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ച്‌ ക്രിസ്റ്റ്യാനോ. പങ്കാളി ജോര്‍ജിന റോഡ്രിഗസും ക്രിസ്റ്റ്യാനോയും സംയുക്തമായി സമൂഹമാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്.ഇ​രട്ടകളായ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് ജോര്‍ജിന ജന്മംനല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരിച്ചത്.

നേരത്തേ നാ​ലു മക്കളു​ടെ പിതാവാണ് ക്രിസ്റ്റ്യാനോ.ഏതൊരു രക്ഷിതാവിനും അനുഭവിക്കാവുന്ന ഏറ്റവും കടുത്ത വേദനയാണിതെന്ന് ക്രിസ്റ്റ്യാനോ പ്രതികരിച്ചു.

ഇരട്ടകുഞ്ഞുങ്ങളില്‍ അവശേഷിക്കുന്ന പെണ്‍കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഈ നിമിഷത്തെ അതിജീവിക്കാനുള്ള കരുത്ത് തങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടികാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group