സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ചിത്രമാണ് ‘രോമാഞ്ചം’.ഹൊറര്‍- കോമഡി പശ്ചാത്തലത്തിലുള്ള ചിത്രം തിയേറ്ററുകളില്‍ തീര്‍ത്ത ചിരിമേളം ചെറുതല്ല. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഏകദേശം മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്നും 62 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. എലോണ്‍, ക്രിസ്റ്റഫര്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാര്‍ പടങ്ങളേക്കാളും കളക്ഷന്‍ ഇതിനകം തന്നെ രോമാഞ്ചം നേടികഴിഞ്ഞു.ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ്. സൗബിന്‍ ഷാഹീര്‍, അര്‍ജുന്‍ അശോകന്‍, ചെമ്ബന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ ബാച്ച്‌മേറ്റ്സ് ആയി കഴിയുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഓജോ ബോര്‍ഡ് കളിക്കുകയും തുടര്‍ന്ന് അവര്‍ക്കുണ്ടാവുന്ന ചില അസാധാരണമായ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സംസ്ഥാനത്ത് പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവായി. 08 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമായിരിക്കണം ഡ്യൂട്ടി നല്‍കേണ്ടത്
പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവായി. 08 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമായിരിക്കണം ഡ്യൂട്ടി നല്‍കേണ്ടത്. ജോലി സമയത്തിന് ആനുപാതികമായി വിശ്രമം അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറാണ് പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവിറക്കിയത്. 08 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമെ സാധാരണഗതിയില്‍ പൊലീസുകാര്‍ക്ക് ഡ്യൂട്ടി നല്‍കാവൂയെന്ന് ഉത്തരവില്‍ പറയുന്നു.
24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ 24 മണിക്കൂര്‍ വിശ്രമം അനുവദിക്കണം. നൈറ്റ് പെട്രോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിറ്റേദിവസം ലളിതമായ ഡ്യൂട്ടി നല്‍കാന്‍ ശ്രമിക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ ഏപ്രില്‍ 15 നകം പുറത്തിറക്കണം. മെയ് പകുതിയോടെ സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കണം. അടിയന്തര മാനുഷിക പരിഗണനവച്ച് മാതൃ സ്റ്റേഷനുകളില്‍ നിയമനം നല്‍കാമെന്നും ഉത്തരവിലുണ്ട്. കഴിവുള്ള ഉദ്യോഗസ്ഥരെ ഒരു സ്റ്റേഷനില്‍ തന്നെ നിര്‍ത്താതെ മറ്റ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും മാറ്റി നിയമിക്കണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ എഡിജിപി വ്യക്തമാക്കി.