ആവേശകരമായ അന്‍പത് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് മുന്നോട്ടു പോകുകയാണ്.കഴിഞ്ഞ ദിവസം അഞ്ജൂസ് റോഷ് കൂടി പുറത്തായതിന് പിന്നാലെ നിലവില്‍ പതിമൂന്ന് മത്സരാര്‍ത്ഥികളാണ് ഷോയില്‍ ഉള്ളത്. പലരും തങ്ങളുടെ സ്ട്രാറ്റജികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഴിഞ്ഞ ബിബി സീസണുകളെ അപേക്ഷിച്ച് ഒരു ഒഴുക്കന്‍ മട്ടാണ് സീസണ്‍ അഞ്ചിന് എന്നാണ് പ്രേക്ഷക പക്ഷം.വീക്കിലി ടാസ്കിനിടെ മാത്രമാണ് ഹൗസില്‍ ഒരാരവം ഉണ്ടാകുന്നത്. അതു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും പ്രേക്ഷകര്‍ പറയുന്നു.
ലൈവ് കാണാന്‍ പോലും താല്പര്യമില്ലെന്ന് ഇവര്‍ പറയാറുമുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈല്‍ഡ് കാര്‍ഡ് വേണമെന്നും പ്രേക്ഷകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ശേഷം വന്ന ഹനാനോ, ഒമര്‍ ലുലുവിനോ വീട്ടില്‍ ആവേശം നിറയ്ക്കാന്‍ സാധിച്ചില്ല. ഇനിയുള്ളത് ഏറ്റവും ഒടുവില്‍ വൈല്‍ഡ് കാര്‍ഡായി എത്തിയ അനു ജോസഫ് ആണ്. അവരും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചോ എന്ന കാര്യത്തില്‍ സംശയമാണ്.സീസണ്‍ അഞ്ചിനും മത്സരാര്‍ത്ഥികള്‍ക്കും.
ഊര്‍ജ്ജം നല്‍കാന്‍ മുന്‍കാല സീസണുകളിലെ ശക്തരായ മത്സരാര്‍ത്ഥികളെ കൊണ്ടുവരണമെന്ന് പ്രേക്ഷകര്‍ നിരന്തരം ആവശ്യപ്പെട്ട കാര്യമാണ്. ഈ സീസണ്‍ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴുള്ള ആവശ്യവുമായിരുന്നു ഇത്. ഇപ്പോഴിതാ ഇക്കാര്യം ബിഗ് ബോസ് ടീം കാര്യമായി തന്നെ എടുത്തിരിക്കുകയാണ്. ഈ ആഴ്ച മുന്‍ സീസണുകളില്‍ നിന്ന് ഡോ.റോബിനെയും, ഡോ. രജിത്ത് കുമാറിനെയും ബിഗ്ബോസ് വീട്ടില്‍ എത്തിയിരിക്കുകയാണ് ഇതിന്‍റെ പ്രമോ ബിഗ്ബോസ് പുറത്തുവിട്ടു.
കഴിഞ്ഞ ദിവസത്തെ വീക്കെന്‍ഡ് എപ്പിസോഡിന് പിന്നാലെ വന്ന പ്രമോയില്‍ ആണ് രണ്ടുപേര്‍ വീട്ടില്‍ എത്തുന്ന കാര്യം ബിഗ്ബോസ് അറിയിച്ചിരുന്നു. പ്രമോയില്‍ രണ്ട് ആളുകളുടെ ഷാഡോയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അതിന് പിന്നാലെ തന്നെ ഡോ.റോബിനും, ഡോ. രജിത്ത് കുമാറും ആയിരിക്കും എന്ന് സോഷ്യല്‍ മീഡിയ പ്രചാരണം ഉണ്ടായിരുന്നു.എന്തായാലും മുന്‍ സീസണുകളിലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ബിബി ഹൗസില്‍ വരുന്നതെന്ന് ഉറപ്പാണ്.
ഇതാദ്യമായാണ് മലയാളം ബിഗ് ബോസില്‍ മുന്‍ മത്സാര്‍ത്ഥികള്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തമിഴ്, ഹിന്ദി ബിഗ് ബോസുകളില്‍ പലതവണ മുന്‍ മത്സരാര്‍ത്ഥികള്‍ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്.
സ്വിഗ്ഗി, സൊമാറ്റോയെക്കാള്‍ ഓഡറിന് വിലക്കുറവ്’ : സര്‍ക്കാരിന്‍റെ ഒഎന്‍ഡിസി പ്ലാറ്റ്ഫോം ഹിറ്റ്.!
ഒഎന്‍ഡിസിയ്ക്ക് സ്വീകാര്യതയേറുന്നു. തങ്ങളുടെ സേവനങ്ങള്‍ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാന്‍ സംരംഭകരെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎന്‍ഡിസി (ഡിജിറ്റല്‍ കൊമേഴ്‌സിന് ഓപ്പണ്‍ നെറ്റ്‌വര്‍ക്ക്).സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇടനിലക്കാരുടെ ആവശ്യമില്ലാതെ ഭക്ഷണശാലകള്‍ക്ക് നേരിട്ട് ഭക്ഷണം വില്‍ക്കാനുള്ള അവസരം ഈ പ്ലാറ്റ്‌ഫോം ഒരുക്കുന്നുണ്ട്.2022 സെപ്തംബര്‍ മുതല്‍ ഈ ആപ്പ് നിലവിലുണ്ട്. പ്രതിദിനം 10,000-ലധികം ഓര്‍ഡറുകള്‍ ആപ്പുവഴി ഡെലിവര്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഒഎന്‍ഡിസി, സ്വിഗ്ഗി, സൊമാറ്റോ എന്നിവ വാഗ്ദാനം ചെയ്യുന്ന ഫുഡ് ഡെലിവറി വിലകള്‍ താരതമ്യം ചെയ്യുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ ധാരാളം ആളുകള്‍ ഷെയര്‍ ചെയ്തിരുന്നു.
ഇതില്‍ ഒഎന്‍ഡിസിയിലെ വില താരതമ്യേന കുറവാണ്. എല്ലാ നഗരത്തിലും ആപ്പ് ലൈവായിട്ടില്ല.പേടിഎം ആപ്പ് വഴി നിങ്ങള്‍ക്ക് നഗരത്തില്‍ ആപ്പ് ആക്‌സസ് ചെയ്യാം. റെസ്റ്റോറന്റുകള്‍ ലൈവാണെങ്കില്‍ മാത്രമേ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകൂ. പേടിഎമ്മിലെ സെര്‍ച്ച് ബാറില്‍ ഒഎന്‍ഡിസി എന്ന് ടൈപ്പ് ചെയ്യുക അല്ലെങ്കില്‍ ഹോം സ്ക്രീനിന്റെ ഏറ്റവും താഴെയായി സ്ക്രോള്‍ ചെയ്യുക. ഒഎന്‍ഡിസി പ്ലാറ്റ്‌ഫോം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, വരും ദിവസങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ആപ്പ് ഇപ്പോള്‍ ബെംഗളൂരുവിലാണ് ലൈവായി പ്രവര്‍ത്തിക്കുന്നതെങ്കിലും പേടിഎം അക്കൗണ്ടുള്ള ആര്‍ക്കും പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.
ഇ-കൊമേഴ്സ് രംഗത്തെ വമ്ബന്‍മാര്‍ക്കു ബദലായാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പണ്‍ നെറ്റ്‍വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) അവതരിപ്പിച്ചത്. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്ഫോമും കേന്ദ്രീകരിച്ചു നില്‍ക്കുന്ന നിലവിലെ ഇ-കൊമേഴ്സ് രംഗത്തെ പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎന്‍ഡിസി ചെയ്യുന്നത്. ആമസോണ്‍ പോലെ മറ്റൊരു പ്ലാറ്റ്ഫോം എന്നതിനു പകരം പേയ്മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) പോലൊരു സംവിധാനമാണ് ഒഎന്‍ഡിസി കൊണ്ടുദ്ദേശിക്കുന്നത്.
അതായത് ഗൂഗിള്‍ പേ, പേടിഎം, ഭീം, ഫോണ്‍പേ എന്നിങ്ങനെ തരംതിരിവില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്തുന്നത് പോലെ ഉല്പന്നങ്ങള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. വലിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കച്ചവടക്കാരെ സഹായിക്കുന്ന പ്ലാറ്റ്ഫോമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ചെറുകിട ചില്ലറ വ്യാപാരികള്‍ക്ക് ഇ-കൊമേഴ്‌സ് മാധ്യമത്തിലൂടെ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ഈ മേഖലയിലെ ഭീമന്‍മാരുടെ ആധിപത്യം കുറയ്ക്കാനുമാകും.വ്യാപാര – വിപണന മേഖലയിലെ അടിസ്ഥാനവികസനം ഉള്‍പ്പെടെയുള്ളവയ്ക്കാണ് ഒഎന്‍ഡിസി നേതൃത്വം നല്‍കുന്നത്.
ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുക കൂടിയാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.