സോഷ്യല്‍മീഡിയയിലും ജനങ്ങളുടെ മനസിലും ബിഗ് ബോസ് കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും ലൈവായി നില്‍ക്കുന്ന വ്യക്തിയാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിന്‍. മാത്രമല്ല അടുത്ത വര്‍ഷം നടി ആരതി പൊടിയുമായി വിവാഹവും നടന്നേക്കും.
ഇപ്പോഴിത തന്റെ പുതിയ നേട്ടങ്ങളെ കുറിച്ച് റോബിന്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ‘എന്റെ കാര്യങ്ങളൊന്നും ഞാന്‍ വലിയ സംഭവങ്ങളായി ഒരിക്കലും പറയില്ല.’
‘ബിഗ് ബോസില്‍ നിന്ന് ഞാന്‍ ഇറങ്ങിയിട്ട് ഏഴ് മാസത്തിന് മുകളിലായി. അതിന് ശേഷം വിദേശത്ത് നിന്ന് നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം വരുന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ അവിടെയൊന്നും പോയിരുന്നില്ല. വിദേശത്ത് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് അതിഥിയായി എന്നെ ക്ഷണിച്ച എല്ലാവരോടും നന്ദി പറയുകയാണ്.’
‘അന്ന് ക്ഷണം കിട്ടിയപ്പോള്‍ വിദേശത്ത് പോകാതിരുന്നതിന് ഒരു കാരണമുണ്ട്. എന്റെ പ്രൊഫൈല്‍ അപ്ഗ്രേഡ് ചെയ്ത ശേഷമെ ഞാന്‍ പോകൂവെന്ന് തീരുമാനിച്ചിരുന്നു. ആ നല്ല സമയത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.’
ട്യൂമര്‍ ഉള്ളിലേക്ക് വളര്‍ന്നാല്‍ സ്ട്രോക്ക് വന്നേക്കും
‘അങ്ങനെയിരിക്കെയാണ് ദുബായ് അജ്മാനിലുള്ള യാക്കോബ് ഗ്രൂപ്പ്സ് എന്നെ അവരുടെ ബ്രാന്‍ഡ് അംബാസിഡറായി അപ്പോയിന്റ് ചെയ്തത്. ഈ മാസം 30ന് ഞാന്‍ അജ്മാനില്‍ പോവുകയാണ്. എന്റെ ന്യൂഇയര്‍ അവരുടെ കൂടെയാണ്. അതില്‍ ചെറിയൊരു എക്സ്ക്ലൂസീവുണ്ട്.’
‘അവര്‍ ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. അവരിപ്പോള്‍ യുഎഇയില്‍ ഏഴ്, എട്ട് ഏക്കര്‍ ഭൂമി എടുത്ത് കേരളത്തിലെ വില്ലേജ് പോലൊരു കണ്‍സപ്റ്റ് ചെയ്യുന്നുണ്ട്. പഞ്ചായത്ത്, വായനശാല, തറവാട് മോഡലിലുള്ള വീടുകള്‍ എന്നിവയെല്ലാമാണ് അതില്‍ ഉള്‍പ്പെടുന്നത്. അതില്‍ കുറെ ഏറെ കാര്യങ്ങള്‍ അവര്‍ ചെയ്ത് കഴിഞ്ഞു.’
വീടിന്റെ ജപ്തി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്
‘മറ്റുള്ളവയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഉള്‍പ്പെടുന്ന ഏഴ് ഇല്ലം മോഡല്‍ വീടുകളില്‍ ഒരെണ്ണം ഏകദേശം രണ്ട് മില്യണ്‍ ദര്‍ഹം അതായത് നാല് മുതല്‍ അഞ്ച് കോടി വരെ വില വരുന്ന ഒരു ഇല്ലം എനിക്ക് അവര്‍ ബ്രാന്‍ഡിങിന് ഗിഫ്റ്റായി തരാന്‍ പോവുകയാണ്. ഒരു ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്.’
‘അതിന്റെ താക്കോല്‍ ദാനം ദുബായില്‍ വെച്ച് ഞാന്‍ ചെല്ലുമ്ബോള്‍ നടക്കും. അത് എനിക്ക് വലിയൊരു സന്തോഷമാണ്. ഇങ്ങനൊരു ഇന്റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി കിട്ടുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.’
ഞാന്‍ അവശ്യപ്പെട്ട പ്രകാരമാണ് ഓട്ടോറിക്ഷ അവര്‍ അറേഞ്ച് ചെയ്ത് തന്നത്
‘അവര്‍ അത്ര വലിയ വിലയുള്ള സമ്മാനം എനിക്ക് തരുന്നതില്‍ ഞാന്‍ അവരോട് നന്ദി പറയുന്നു. ഞാന്‍ സാധാരണക്കാരനായിട്ടാണ് ബിഗ് ബോസില്‍ പോയത്. അങ്ങനെ തന്നെ സാധാരണക്കാരനായി തുടരാനാണ് എന്റെ ആഗ്രഹം.’
‘അടുത്തിടെ തലശ്ശേരിയില്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ മേഴ്സിഡസും ബിഎംഡബ്ല്യുവും അതിന്റെ സംഘാടകര്‍ എനിക്ക് യാത്ര ചെയ്യാന്‍ അറേഞ്ച് ചെയ്തിരുന്നു. പക്ഷെ ഞാന്‍ അവശ്യപ്പെട്ട പ്രകാരമാണ് ഓട്ടോറിക്ഷ അവര്‍ അറേഞ്ച് ചെയ്ത് തന്നത്. അന്ന് ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഓട്ടോയില്‍ പോയത്. ഞാന്‍ മിനി കൂപ്പറിലും ബെന്‍സിലും പോയിട്ട് അത് ആളുകള്‍ ചര്‍ച്ച ചെയ്തില്ല.’
മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്
‘ഓട്ടോയില്‍ പോയപ്പോഴാണ് ആളുകള്‍ ചര്‍ച്ച ചെയ്തത്. സെല്‍ഫ് മാര്‍ക്കറ്റിങ് തന്നെയാണ്. സെല്‍ഫ് പ്രമോട്ട് ചെയ്യണമെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യണം. ഞാന്‍ എനിക്ക് വേണ്ടിയോ എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയോ പ്രാര്‍ഥിക്കാറില്ല.’
‘മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. ഞാന്‍ അടുത്തിടെ കൊട്ടാക്കര പോയപ്പോള്‍ ഒരു സ്കൂള്‍ കുട്ടിയെ പരിചയപ്പെട്ടു. ആ കുട്ടിയുടെ വീട് ജപ്തിയുടെ വക്കിലാണ്. അതിന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ആ ജപ്തി മാറ്റാനുള്ള ശ്രമത്തിലാണ്. നമ്മളെ കൊണ്ട് പറ്റുന്ന രീതിയില്‍ അത് മാറ്റാനായി വേണ്ടത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.’
ചാരിറ്റി തൊട്ടാല്‍ പൊള്ളുന്ന ഒന്നാണ്
‘എനിക്ക് എല്ലാവരേയും സഹായിക്കാന്‍ പറ്റിയില്ലെങ്കിലും സഹായിക്കാന്‍ പറ്റുന്ന ആളുകളെ സഹായിക്കും. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ ഒരുപാട് പ്രശ്നങ്ങള്‍ വരും. ചാരിറ്റി തൊട്ടാല്‍ പൊള്ളുന്ന ഒന്നാണ്. തലയിലെ ട്യൂമറിനെ കുറിച്ച് മനസിലാക്കാന്‍ ഇടയ്ക്ക് എംആര്‍ഐ എടുത്ത് നോക്കാറുണ്ട്.’
‘ട്യൂമര്‍ തലച്ചോറിന് ഉള്ളിലേക്ക് വളര്‍ന്നാല്‍ സ്ട്രോക്ക് വന്നേക്കും. കുറച്ച് നാളായി ഇപ്പോള്‍ സമയം ഇല്ലാത്തതിനാല്‍ എടുത്ത് നോക്കിയില്ല. വൈകാതെ എടുത്ത് നോക്കും’ റോബിന്‍ പറഞ്ഞു.