Home Featured എനിക്ക് ബോണ്‍ട്യൂമറാണ്: രോഗവിവരം തുറന്ന് പറഞ്ഞ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ഞെട്ടലോടെ ആരാധകര്‍

എനിക്ക് ബോണ്‍ട്യൂമറാണ്: രോഗവിവരം തുറന്ന് പറഞ്ഞ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ഞെട്ടലോടെ ആരാധകര്‍

by കൊസ്‌തേപ്പ്

ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ 70-ആം ദിവസത്തില്‍ ഷോയില്‍ നിന്നും റോബിന് പുറത്താകേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ, കാലങ്ങളായി തന്നെ വേട്ടയാടുന്ന രോഗവിവരത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് ഡോക്ടര്‍ റോബിന്‍.

‘എനിക്ക് ഇടയ്ക്ക് തലവേദന വരും.. അത് സഹിക്കാന്‍ പറ്റാത്തതാണ്.. അത് മരുന്ന് കഴി്ച്ചാലും മാറില്ല.. വലിയ ബുദ്ധിമുട്ടാണ്.. എനിക്ക് ബോണ്‍ട്യൂമറാണ്.. തലയുടെ ബാക്കില്‍ തനിക്ക് വലിയൊരു മുഴയുണ്ട് എന്നാണ് റോബിന്‍ പറഞ്ഞത്.. ബോണ്‍ ട്യൂമറാണ് എനിക്ക്. രണ്ട് വര്‍ഷമായി. ഇത് പുറത്തേക്ക് മാത്രമാണ് വളരുന്നത്.. വര്‍ഷത്തില്‍ ഒരിക്കല്‍ ഇതിന്റെ സ്‌കാനിംഗ് എടുത്ത് നോക്കി അതിന്റെ വളര്‍ച്ച നോക്കാറുണ്ട്.. അത് തലച്ചോറിന് അകത്തേക്ക് വളര്‍ന്ന് കഴിഞ്ഞാല്‍ സര്‍ജറി ചെയ്യണം’- റോബിന്‍ പറഞ്ഞു.

‘ഇങ്ങനെ പല സങ്കടങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാകും. അതെല്ലാം തരണം ചെയ്ത് നമ്മള്‍ മുന്നോട്ട് പോകണം’- റോബിന്‍ പങ്കുവച്ചു. റോബിന്‍ പുറത്ത് വിട്ട രോഗവിവരം കേട്ട് ആകെ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

ശ്രീനാഥ് ഭാസിയുടെ രക്ത സാമ്ബിളുകള്‍ പരിശോധിക്കണം’: സിയാദ് കോക്കര്‍

അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന ഓണ്‍ലൈന്‍ അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തതിന് പിന്നാലെ താരത്തിനെതിരെ നിര്‍മാതാവ് സിയാദ് കോക്കര്‍.

സംഭവം നടന്നയുടനെ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റു ചെയ്ത് രക്തസാമ്ബിളുകള്‍ എടുക്കണമായിരുന്നെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. രക്തസാമ്ബിളുകള്‍ പരിശോധിച്ചാല്‍ മാത്രമേ എന്തിന്‍റെ അടിമയാണെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്നും സിയാദ് കോക്കര്‍ വ്യക്തമാക്കി. നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ആരും തന്നെ പരാതി എഴുതി തരാന്‍ തയ്യാറായിട്ടില്ലെന്നും സിയാദ് കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പുതിയ സിനിമയായ ചട്ടമ്ബിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടന്‍ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു. പരാതി സ്വീകരിച്ച കൊച്ചി മരട് പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിയാദ് കോക്കറിന്‍റെ വാക്കുകള്‍:

“ശ്രീനാഥ് ഭാസിക്കെതിരെ പുതിയ തലമുറയിലുള്ള നിര്‍മാതാക്കളില്‍ ആരും തന്നെ റിട്ടണ്‍ (written) പരാതികള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഞങ്ങള്‍ക്കൊക്കെ ശരിക്കും നാണക്കേടാണിത്. ഇത്രയും ഗട്ട്സ് ഇല്ലാത്തവരാണോ സിനിമയെടുക്കുന്നതെന്ന് തോന്നി പോവും. നമ്മള്‍ക്ക് പരാതി നല്‍കിയാല്‍ ഇനി പടം നിന്നുപോവുമോ ഇവന്‍ സഹകരിക്കാതിരിക്കുമോ എന്നതൊക്കെ ശരിക്കും പരിശോധിക്കണം. എഴുതി തന്ന പരാതിയില്ലെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല.

രണ്ടാമത്തെ കാര്യം, ഇതൊക്കെ ഒരു അബ്നോര്‍മാലിറ്റിയാണ്. എന്‍റെ അഭിപ്രായം പറയുകയാണെങ്കില്‍ ഈ സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് രക്തസാമ്ബിളുകള്‍ എടുക്കണം. എന്നാലേ എന്തിന്‍റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റു. എന്നാലേ പലരും ഇതില്‍ മര്യാദ പഠിക്കൂ. തീര്‍ച്ചയായിട്ടും അത് പ്രൂവ് ചെയ്യാനുള്ള മെറ്റീരിയല്‍ വേണ്ടേ. ആ മെറ്റീരിയല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നാണുണ്ടാവേണ്ടത്. അവന്‍റെ ബ്ലഡ് ചെക്ക് ചെയ്താല്‍ അറിയാന്‍ പറ്റും. രണ്ട് ദിവസം ഉപയോഗിക്കാതിരുന്നാല്‍, എങ്ങനെയാണ് അതിന്‍റെ ടെക്നിക്ക് എന്ന് അറിയില്ല. ഇങ്ങനെ പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഒരു നിയമമുണ്ടാവണം.”

You may also like

error: Content is protected !!
Join Our WhatsApp Group