ബെംഗളൂരു: ജെപി നഗർ പ്രദേശത്തെ ജ്വല്ലറി കൊള്ളയടിക്കാൻ രണ്ട് മാസത്തേക്ക് കെട്ടിടത്തിൽ വീട് വാടകയ്‌ക്കെടുത്ത സംഘത്തിനായി ജെപി നഗർ പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഏപ്രിൽ 17 ഞായറാഴ്‌ച രാത്രി കൃത്യമായി ആസൂത്രണം ചെയ്‌ത കവർച്ചയോടെയാണ് ഇവർ രക്ഷപ്പെട്ടത്. രണ്ടരക്കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ സ്വർണമാണ് സംഘം കൊള്ളയടിച്ചത്.
അജ്ഞാതരായ രണ്ട് പ്രതികൾ ജ്വല്ലറി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെ വീട് വാടകയ്‌ക്കെടുത്തത് വീടിന്റെ ഉടമയ്ക്ക് ഡൽഹി വിലാസമുള്ള വ്യാജ ആധാർ കാർഡ് നൽകിയാണ്.രണ്ട് മാസത്തോളം അവർ ജ്വല്ലറിയിൽ ഉടമസ്ഥന്റെയും ജീവനക്കാരുടെയും ചലനങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരുന്നു.
ഒടുവിൽ ഏപ്രിൽ 17ന് അവർ പദ്ധതി നടപ്പാക്കി കട കൊള്ളയടിച്ചു.പ്രദേശത്തുള്ള ആർക്കും സംശയം തോന്നാതെയാണ് ഇവർ ഇത് ചെയ്തത്. തിങ്കളാഴ്ച രാവിലെ കട തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.