Home Featured ബെം​ഗളൂരു: ക്ഷേത്ര ഭണ്ഡാരം തകർത്ത് 14 ലക്ഷം കവർന്നു, കള്ളനെ തിരഞ്ഞ് പൊലീസ്

ബെം​ഗളൂരു: ക്ഷേത്ര ഭണ്ഡാരം തകർത്ത് 14 ലക്ഷം കവർന്നു, കള്ളനെ തിരഞ്ഞ് പൊലീസ്

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് 14 ലക്ഷം രൂപ കവർന്നു. യെലഹങ്ക ന്യൂ ടൗണിലെ എ സെക്ടറിലുള്ള ശ്രീ ശ്രീനിവാസ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നാണ് 14 ലക്ഷം രൂപ അജ്ഞാതൻ മോഷ്ടിച്ചത്. രണ്ട് പെട്ടികൾ തകർത്ത് മോഷ്ടാവ് പണവുമായി രക്ഷപ്പെട്ടു. യെലഹങ്ക ന്യൂ ടൗൺ പൊലീസ് മോഷണത്തിന് കേസെടുത്ത് പ്രതിക്കായുക്ഷേത്ര ഭണ്ഡാരം തകർത്ത് 14 ലക്ഷം കവർന്നു, കള്ളനെ തിരഞ്ഞ് പൊലീസ്ള്ള തിരച്ചിൽ ആരംഭിച്ചു.

ക്ഷേത്ര കവാടത്തിൽ സുരക്ഷാ ജീവനക്കാരനെ വിന്യസിച്ചിരുന്നെങ്കിലും വിദ​ഗ്ധമായി മോഷ്ടാവ് അകത്തുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല.

ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ച ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പണം അപഹരിച്ചതായി പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ തിരിച്ചറിയാനാകുമെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

രാത്രിയില്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; ഉത്തരവിറക്കി ഗതാഗതവകുപ്പ്

രാത്രി 10 മുതല്‍ രാവിലെ 6 വരെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി.സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്ബോഴും ഒപ്പം കുട്ടികള്‍ ഉണ്ടെങ്കിലും ഈ ഉത്തരവ് ബാധകമാകും. ‘മിന്നല്‍’ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഇത് പാലിക്കണം. 2022 ജനുവരിയില്‍ മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് കെഎസ്‌ആര്‍ടിസി എംഡി കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാലും സ്റ്റോപ്പില്‍ മാത്രമേ ഇറക്കൂവെന്ന് കണ്ടക്ടര്‍ നിര്‍ബന്ധം പിടിച്ചെന്നും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രി ആന്റണി രാജു പ്രത്യേക ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group