Home Featured ബംഗളൂരു: വേനൽ മഴ;നഗരത്തിലെ റോഡുകള്‍ വെള്ളത്തിനടിയിലായി.

ബംഗളൂരു: വേനൽ മഴ;നഗരത്തിലെ റോഡുകള്‍ വെള്ളത്തിനടിയിലായി.

ബംഗളൂരു: ഒരുമണിക്കൂര്‍ നേരം പെയ്ത വേനല്‍മഴയില്‍ ബംഗളൂരു നഗരത്തിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ റോഡ് ഉള്‍പ്പെടെ മുട്ടറ്റം വെള്ളത്തില്‍ മുങ്ങി.പുഴപോലെ വെള്ളമൊഴുകുന്ന റോഡിലൂടെ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ ട്വിറ്ററില്‍ പങ്കുവെച്ചു.’പ്രധാനമന്ത്രി മോദി റോഡ്‌ഷോ നടത്തിയ അതേ റോഡുകളാണിത്.

അടുത്ത തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തിന് ഇനി ഷോ ഉണ്ടാകില്ല. പക്ഷേ, 40% കമീഷന്‍ ബി.ജെ.പിയുടെ ഭരണം കാരണം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ബംഗളൂരുവിലെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കടുത്ത പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്’ ശ്രീവത്സ ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ റോഡ്‌ഷോയില്‍ വിതറിയ പൂക്കള്‍ക്കായി ചിലവഴിച്ച പണം ഉണ്ടായിരുന്നെങ്കില്‍ നഗരത്തിലെ കിലോമീറ്ററുകളോളം ഡ്രെയിനേജ് ശരിയാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീവത്സയുടെ ട്വീറ്റിന്റെ പൂര്‍ണരൂപം:‘40% കമീഷന്‍ ബി.ജെ.പി സര്‍ക്കാര്‍ 40% കമീഷനില്‍ നിര്‍മിച്ച റോഡുകള്‍ ഒരു മണിക്കൂര്‍ വേനല്‍മഴയില്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി! പ്രധാനമന്ത്രി മോദി റോഡ്‌ഷോ നടത്തിയ അതേ റോഡുകളാണിത്. അടുത്ത തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തിന് ഇനി ഷോ ഉണ്ടാകില്ല. പക്ഷേ, 40% കമീഷന്‍ പറ്റുന്ന ബി.ജെ.പിയുടെ ഭരണം കാരണം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ബംഗളൂരുവിലെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളില്‍ കടുത്ത പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്.

ബംഗളൂരു എന്ന ബ്രാന്‍ഡ് 40% ബി.ജെ.പി നശിപ്പിച്ചുകര്‍ണ്ണാടക എന്ന ബ്രാന്‍ഡ് 40% ബി.ജെ.പി നശിപ്പിച്ചുവികസനത്തിന്റെ ഗതിവേഗം 40% ബി.ജെ.പി തകര്‍ത്തുസമൂഹത്തിലെ സമാധാനം 40% ബി.ജെ.പി തകര്‍ത്തുമോദിയുടെ റോഡ്‌ഷോയില്‍ വിതറിയ പൂക്കള്‍ക്കായി ചിലവഴിച്ച പണം ഉണ്ടായിരുന്നെങ്കില്‍ നഗരത്തിലെ കിലോമീറ്ററുകളോളം ഡ്രെയിനേജ് ശരിയാക്കാന്‍ കഴിയുമായിരുന്നു!”

വോട്ടെടുപ്പുദിനത്തിൽ പ്രത്യേക തീവണ്ടിസർവീസുകൾ

ബെംഗളൂരു: വോട്ടെടുപ്പുദിനത്തിൽ ബെംഗളൂരുവിൽനിന്ന് വിവിധയിടങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.ബെംഗളൂരു വിശ്വേശരായ ടെർമിനലിൽനിന്ന് ബെലഗാവിയിലേക്കും യശ്വന്തപുരയിൽനിന്ന് മുരുഡേശ്വറിലേക്കും കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽനിന്ന് ബീദറിലേക്കുമാണ് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചത്.

നഗരത്തിൽനിന്ന് മറ്റുജില്ലകളിലേക്ക് ഒട്ടേറെപ്പേർ വോട്ടുചെയ്യാൻ പോകുമെന്ന കണക്കുകൂട്ടലിനെത്തുടർന്നാണ് നടപടി.ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടികൾ വൈകിട്ടോടെ തിരിച്ച് ബെംഗളൂരുവിലേക്കുതന്നെ സർവീസ് നടത്തുകയും ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group