Home Featured കര്‍ണാടകയില്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി; പൂക്കള്‍ വിതറി മോദിയെ സ്വാഗതം ചെയ്ത് പ്രവര്‍ത്തകര്‍

കര്‍ണാടകയില്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി; പൂക്കള്‍ വിതറി മോദിയെ സ്വാഗതം ചെയ്ത് പ്രവര്‍ത്തകര്‍

ബെംഗളൂരു: കര്‍ണാടകയില്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി ബിജെപി പ്രവര്‍ത്തകരും അനുയായികളുമാണ് പ്രധാനമന്ത്രിയെ കാണാനായി റോഡിന്റെ ഇരുവശത്തും അണിനിരന്നത്.പൂക്കള്‍ വിതറി അവര്‍ മോദിയെ സ്വാഗതം ചെയ്തു.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആറാമത്തെ സന്ദര്‍ശനമാണിത്. റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി 16,000 കോടിയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടും.

ഹുബ്ബള്ളി-ധര്‍വാദ് സ്മാര്‍ട്‌സിറ്റി പദ്ധതിയടക്കമുള്ളവയുടെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി നടത്തുന്നത്.തുടര്‍ന്ന് ബെംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും. 118 കിലോമീറ്റര്‍ നീളമുള്ള പദ്ധതിയുടെ ആകെ ചിലവ് ₹8,480 കോടി രൂപയാണ്. ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്കും തിരിച്ചുമുള്ള യാത്രാ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് 90 മിനിട്ടുകളായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതയുടെ ഏറ്റവും വലിയ ഗുണം.പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം മദ്ദൂര്‍ താലൂക്കിലെ ഗെജ്ജലഗരെയില്‍ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും

അമിത് ഷായെ പരിഹസിക്കാന്‍ വാഷിങ് പൗഡര്‍ പരസ്യത്തിലെ പെണ്‍കുട്ടിയെ മോര്‍ഫ് ചെയ്ത കൂറ്റന്‍ ബോര്‍ഡ്

ഹൈദരാബാദ്: 54-ാമത് സിഐഎസ്‌എഫ് റൈസിംഗ് ഡേ പരേഡിനായി ഞായറാഴ്ച ഹൈദരാബാദിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ‘സ്വാഗതം’ ചെയ്യുന്നതിനായി സ്ഥാപിച്ച ബോര്‍ഡ് വിവാദമാകുന്നു.തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയാണ് (ബിആര്‍എസ്) നിര്‍മാ വാഷിങ് പൗഡര്‍ പരസ്യത്തിലെ പെണ്‍കുട്ടിയെ മോര്‍ഫ് ചെയ്ത കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചത്.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത ബിശ്വ ശര്‍മ്മ, നാരായണ്‍ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, ഈശ്വരപ്പ തുടങ്ങിയ നേതാക്കളുടെ മുഖംവെച്ച്‌ നിര്‍മ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രമാണ് ബോര്‍ഡിലുള്ളത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ കേന്ദ്ര ഏജന്‍സിയായ ഇ ഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അമിത് ഷാ തെലങ്കാനയില്‍ എത്തിയത്. ഇതോടെ അമിത് ഷായുടെ തെലങ്കാന സന്ദര്‍ശനത്തിന് രാഷ്ട്രീയപ്രാധാന്യമേറി.

തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) ഹൈദരാബാദില്‍ നിരവധി ഇടങ്ങളിലാണ് കൂറ്റന്‍ ഫ്ളക്സുകള്‍ വെച്ചത്. അമിത് ഷാ കടന്നുപോകുന്ന വഴികളിലാണ് ഫ്ലെക്സ് സ്ഥാപിച്ചത്. ഈ ബോര്‍ഡുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ‘വാഷിംഗ് പൗഡര്‍ നിര്‍മ’ എന്ന പരസ്യത്തിലൂടെ ശ്രദ്ധേയമായ നിര്‍മ പെണ്‍കുട്ടിയുടെ കൂറ്റന്‍ ഫ്ളക്സായിരുന്നു.അമിത് ഷായെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബോര്‍ഡില്‍ പെണ്‍കുട്ടിയുടെ മുഖത്തിന്റെ സ്ഥാനത്ത് മറ്റു പാര്‍ട്ടിയില്‍ നിന്നും ബി ജെ പിയിലേക്ക് എത്തിയ നേതാക്കളുടെ ചിത്രമായിരുന്നു. നേതാക്കളുടെ മുഖമുള്ള നിര്‍മ്മ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അതിവേഗമാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group