മൈസൂരൂ:പുതുവർഷ സുരക്ഷയുടെ ഭാഗമായി ചാമുണ്ഡി ഹിൽസിലേക്കുള്ള റോഡ് 31ന് രാത്രി 7 മുതൽ ജനുവരി 1 രാവിലെ 7 വരെ അടച്ചിടും.,പ്രദേശവാസികളെ തടയില്ലെങ്കിലും തിരിച്ചറിയൽ കാർഡ് കരുതണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി.രമേശ് പറഞ്ഞു.
യാത്രക്കിടെ ഭാര്യയെ മറന്നു: മംനൂയ് നടന്നത് 20 കിലോമീറ്റര്‍ !
കാര്‍ യാത്രക്കിടെ ടോയ്‌ലെറ്റില്‍ പോകാനായി നിര്‍ത്തിയ കാറില്‍നിന്നിറങ്ങിയ ഭാര്യയെ മറന്ന് ഭര്‍ത്താവ് കാറുമായി കടന്നു.ഇതേതുടര്‍ന്ന് 49കാരിയായ ഭാര്യ നടന്നത് 20കിലോമീറ്ററോളം. തായ്‌ലാന്‍ഡിലാണ് സംഭവം. മറവിയും ആബ്‌സന്റ്‌മൈന്‍ഡും ഇത്രത്തോളമോ എന്ന് ചോദിക്കാന്‍ വരട്ടെ, ഭര്‍ത്താവ് ബാന്റോമിന് ടോയ്‌ലെറ്റില്‍ പോകാന്‍ തോന്നിയത് പുലര്‍ച്ചെ മൂന്നരയോടെയാണ്.
കാര്‍ നിര്‍ത്തി അങ്ങോര് ഇറങ്ങിയതോടെ ഭാര്യക്കും കലശലായി. അവര്‍ നേരെ കണ്ട് കാട്ടിലേക്ക് മൂത്രമൊഴിക്കാനായി ഇറങ്ങി. വന്നുനോക്കിയപ്പോള്‍ ഭര്‍ത്താവുമില്ല, കാറുമില്ല ! മൊബൈലാണെങ്കില്‍ കാറിലെ ബാഗിനകത്തും. പേരേ പൂരം!പിന്നെ രാത്രി എവിടുന്ന് തിരയാന്‍! നോരെ അംനൂയ് ചാലിമൂന്‍ നടന്നത് 12 മൈല്‍.
അഥവാ 19.3 കിലോമീറ്റര്‍. വീട്ടിലെത്തിയപ്പോള്‍ എന്തായി കഥയെന്ന് പറയണോ! തന്റെ മൊബൈലില്‍ 20 തവണ വിളിച്ചെന്ന് ഭാര്യയും താന്‍ കേട്ടില്ലെന്ന് ഭര്‍ത്താവും. യഥാര്‍ത്ഥകഥ ക്യോം മാലൂം.!ചിത്രത്തില്‍ കാണുന്നതാണ് കക്ഷികള്‍