Home Featured ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി

ചരിത്രം തിരുത്തി ബ്രിട്ടൻ. ഇന്ത്യൻ വംശജനനായ ഋഷി സുനക് ബ്രിട്ടൺ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുൻ പ്രതിരോധ മന്ത്രി പെണ്ണ് മോർഡന്റ് മത്സരത്തിൽ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയാണ് പെണ്ണ് മോർഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കും. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിൽ നിന്ന് നേരത്തെ പിൻമാറിയിരുന്നു.

ഇതോടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടവും ഋഷിക്ക് സ്വന്തമാകും. ട്വിറ്ററിലൂടെയാണ് താന്‍ മത്സരത്തില്‍നിന്ന് പിന്മാറിയ വിവരം പെന്നി അറിയിച്ചത്.ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി. ബോറിസ് ജോണ്‍സന്റെ രാജിക്കു പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ് ഒക്ടോബര്‍ 20-ന് രാജിവെച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുന്‍പ് ലിസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്നരമാസത്തിനിപ്പുറം ലിസിന് രാജിവെക്കേണ്ടിവന്നു.

ഇന്ത്യൻ വംശജനും മരുമക്കത്തായ സ്ഥാപക എം ആർ നാരായണമൂർത്തിയുടെ ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടത്. 2015-ൽ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.

പഞ്ചാബിൽ വേരുകളുള്ള ഇന്ത്യൻ ഡോക്ടറുടെ മകനായി 1980ൽ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. 2015ൽ യോർക്‌ഷയറിലെ റിച്ച്‌മോണ്ടിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ വിവാഹം കഴിക്കുന്നത്.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി; കന്നഡ നടന്‍ ചേതന്‍ കുമാറിനെതിരെ കേസ്

ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കന്നഡ നടന്‍ ചേതന്‍ കുമാറിനെതിരെ കേസ്.ഹിന്ദു ജാഗരണ്‍ വേദികെ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ബെം​ഗളൂരു പൊലീസാണ് നടനെതിരെ കേസെടുത്തത്.വിവിധ മതവിഭാ​ഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു എന്നതുല്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേതന്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.ബജ്‌റംഗ്ദള്‍ ബെം​ഗളൂരു നോര്‍ത്ത് കണ്‍വീനര്‍ ശിവകുമാറാണ് നടനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും പരാതിക്കാര്‍ ആരോപിച്ചു.

കന്നഡ സിനിമയായ ‘കാന്താര’ കാണിക്കുന്ന ‘ഭൂത കോലം’ ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്ബേ ഇവിടത്തെ ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നും കഴിഞ്ഞദിവസം ചേതന്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തിന് പിന്നാലെ ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, ഹിന്ദുത്വവാദികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ ദളിത് സംഘടനകള്‍ നടന് പിന്തുണ അറിയിച്ച്‌ രംഗത്തെത്തി.പ്രാചീന ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമാണ് ഭൂതകോലമെന്ന് ദളിത് സംഘടനാനേതാക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹിജാബ് വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരേ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയതിന് ചേതനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. കേസില്‍ ചേതനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല

You may also like

error: Content is protected !!
Join Our WhatsApp Group