ബെംഗളൂരു :കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നഗരം പഴയ തിരക്കിലേക്ക് മാറിയതോടെ വായുമലിനീകരണത്തോതും ഉയരുന്നു. ആരോഗ്യപരമായ ശ്വസനത്തിന് വേണ്ട ഗുണനിലവാരമുള്ള വായുവിന്റെ തോത് നഗരത്തിൽ ഓരോ വർഷവും കുറഞ്ഞുവരികയാണെന്ന് സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസി (സ്റ്റെപ്പ്) നടത്തിയ പഠനത്തിൽ പറയുന്നു.
അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പിഎം 2.5) അളവ് കൂടുതലാണെന്നും കണ്ടെത്തി. ശ്വാസകോശ രോഗങ്ങൾക്കുൾപ്പെടെ കാരണമാകുന്നതാ ണ് പിഎം 2.5. ബൊമ്മനഹള്ളി, ദാസറഹള്ളി മേഖലകളിലാണ് മലിനീകരണം കൂടു തൽ. വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലും നിന്നുമുള്ള പുക, കെട്ടിടനിർമാണ മേഖലകളിൽ നിന്നുള്ള കടുത്ത പൊടി എന്നിവയാണു മലിനീകരണത്തോത് കൂട്ടുന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പോലും രാതിയിൽ തണുത്ത കാറ്റ് വീശിയിരുന്ന നഗരം ഇപ്പോൾ വെന്തുരുകു കയാണ്.
വേനൽ കാലത്തിന്റെ ആരംഭത്തിൽ തന്നെ നഗരത്തിലെ കൂടിയ താപ നില 33 ഡിഗ്രിയിലെത്തി. കുളിര് നൽകിയിരുന്ന മരങ്ങൾ വികസനപദ്ധതികൾക്കായി വെട്ടിമാറ്റിയതും കോൺക്രീറ്റ് വൽക്കരണവുമാണ് ചൂട് കൂടുന്നതിനുള്ള പ്രധാന കാരണം. 80 കാലഘട്ടത്തിൽ ഫാൻ പോലും അപൂർവമായിരുന്ന നഗരത്തിൽ ഇപ്പോൾ എസിയില്ലാതെ വീടുകളും ഓഫിസുകളും കുറവാണ്.