ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങളുടെ വിലകുറയുന്ന നിലവിലെ സാഹചര്യത്തില്‍ ഗൂഗിള്‍ (Google) ക്ലൗഡ് (Cloud) സേവനങ്ങളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.പുതിയ നിരക്ക് ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റോറേജ്, കമ്ബ്യൂട്ട്, നെറ്റ്വര്‍ക്കിംഗ് തുടങ്ങിയ പ്രധാന ക്ലൗഡ് സേവനങ്ങളിലുടനീളം വര്‍ദ്ധനവുണ്ടാകും.
നിരക്കുകള്‍ വര്‍ധിപ്പിച്ചതിന്റെ സ്വാധീനം ഉപഭോക്താക്കളുടെ ഉപയോഗ സാഹചര്യങ്ങളെയും ഉപയോഗത്തെയും ആശ്രയിച്ചിരിക്കുമെന്നും കമ്ബനി വ്യക്തമാക്കി.”ചില ഉപഭോക്താക്കള്‍ക്ക് അവരുടെ ബില്ലുകളില്‍ വര്‍ദ്ധനവുണ്ടാകുമെങ്കിലും ചില സേവനങ്ങള്‍ക്കായി ഞങ്ങള്‍ പുതിയ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഇത് ചില ഉപഭോക്താക്കളുടെ ബില്‍ നിരക്കുകള്‍ കുറയ്ക്കും,” ഗൂഗിള്‍ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വൈസ് പ്രസിഡന്റും ജിഎമ്മുമായ സച്ചിന്‍ ഗുപ്ത പറഞ്ഞു. ”ഏതൊക്കെ മാറ്റങ്ങള്‍ ഉപഭോക്താക്കളെ ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ അവരുമായി ഞങ്ങള്‍ നേരിട്ട് ബന്ധപ്പെടും,” തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ഒരു ബ്ലോഗില്‍ ഗുപ്ത പറഞ്ഞുഏതൊക്കെ മാറ്റങ്ങള്‍ ഉപഭോക്താക്കളെ ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ അവരുമായി ഞങ്ങള്‍ നേരിട്ട് ബന്ധപ്പെടും,” തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ഒരു ബ്ലോഗില്‍ ഗുപ്ത പറഞ്ഞു.
മള്‍ട്ടി റീജിയണ്‍ നിയര്‍ലൈന്‍ സ്റ്റോറേജ് പോലെയുള്ള കോര്‍ സ്റ്റോറേജ് ഫീച്ചറുകള്‍ക്ക് കുറഞ്ഞത് 50 ശതമാനം വില വര്‍ദ്ധനവ് ഉണ്ടാകും. ഗൂഗിള്‍ ക്ലൗഡിന്റെ കോള്‍ഡ്‌ലൈന്‍ സ്‌റ്റോറേജ് ക്ലാസ്സ് എയുടെ ഓപ്പറേഷന്‍ നിരക്ക് 10,000 ഓപ്പറേഷനുകള്‍ക്ക് 0.10 ഡോളര്‍ എന്നതില്‍ നിന്ന് 0.20 ഡോളര്‍ ആയി ഇരട്ടിയാക്കും.- YouTube ആന്‍ഡ്രോയ്ഡ് ആപ്പില്‍ ഇനി ‘ട്രാന്‍സ്‌ക്രിപ്ഷന്‍’ ഫീച്ചറും; ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?”ചില മാറ്റങ്ങള്‍ ചില ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കും. ആത്യന്തികമായി, ഞങ്ങളുടെ ക്ലൗഡ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കൂടുതല്‍ ലളിതമായ വിലനിര്‍ണ്ണയ മോഡലുകളും ഓപ്ഷനുകളും നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” ഗുപ്ത വ്യക്തമാക്കി.
വില വര്‍ദ്ധനവിനെക്കുറിച്ച് കമ്ബനി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആറ് മാസം നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപ്രകാരം പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.ക്ലൗഡ് ഉള്‍പ്പടെയുള്ള ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കാരണം, ഗൂഗിള്‍ സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദവും സ്വകാര്യവുമാക്കുന്നതിന് ഒരൊറ്റ അക്കൗണ്ടുമായി ഈ സേവനങ്ങള്‍ ലിങ്ക് ചെയ്യാനും ഗൂഗിള്‍ അനുവദിക്കുന്നുണ്ട്. പലരുടെയും സാമ്ബത്തികവും വ്യക്തിപരവുമായ വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഗൂഗിള്‍ ക്ലൌഡില്‍ ഉണ്ടാകുമെന്നതുകൊണ്ട്, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത നഷ്ടങ്ങളാവും സംഭവിക്കുക.സാധാരണയായി, ഒരു അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം ഒരു സ്‌കാമര്‍ ആദ്യം ചെയ്യുന്ന കാര്യം അതിലെ പാസ്‌വേര്‍ഡ് മാറ്റുക എന്നതാണ്. അതിനാല്‍, അക്കൗണ്ടില്‍ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ അക്കൗണ്ട് സെറ്റിംഗ്സില്‍ പോയി ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവിധ ആപ്ലിക്കേഷനുകളുടെ പാസ്‌വേര്‍ഡ് മാറ്റുക.
നിങ്ങളുടെ ഫോണിലേക്ക് നിങ്ങളുടെ അക്കൗണ്ടിലെ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും ഗൂഗിള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അക്കൗണ്ടിലെ അസ്വാഭാവികമായ സൈന്‍-ഇന്‍ അല്ലെങ്കില്‍ പുതിയ ഡിവൈസിലൂടെയുള്ള ലോഗിന്‍ ചെയ്യല്‍ തുടങ്ങിയ മുന്നറിയിപ്പുകള്‍ ഈ സൗകര്യത്തിലൂടെ അറിയാന്‍ സാധിക്കും.