Home Featured ബംഗളൂരു: ജാമിഅ മസ്ജിദിൽ അതിക്രമിച്ചു കയറാൻ ഹിന്ദുത്വ സംഘടന പ്രവർത്തകരുടെ ശ്രമം

ബംഗളൂരു: ജാമിഅ മസ്ജിദിൽ അതിക്രമിച്ചു കയറാൻ ഹിന്ദുത്വ സംഘടന പ്രവർത്തകരുടെ ശ്രമം

ബംഗളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദിലേക്ക് അതിക്രമിച്ചുകയറാന്‍ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.ഞായറാഴ്ച ശ്രീരംഗപട്ടണയില്‍ നടന്ന ഹനുമ ജയന്തി സങ്കീര്‍ത്തന യാത്രക്കിടെയാണ് സംഭവം. എന്നാല്‍, സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് പൊലീസ് നേരത്തെതന്നെ മസ്ജിദിന് സംരക്ഷണം ഒരുക്കിയിരുന്നു. മസ്ജിദിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച്‌ തടഞ്ഞു.

രാവിലെ 10.30ന് നിമിഷംഭ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച്‌ കോട്ടെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലായിരുന്നു ജാഥ സമാപിക്കേണ്ടിയിരുന്നത്.എന്നാൽ, ജാമിയ മസ്ജിദ് പരിസരത്തെത്തിയപ്പോൾ ചിലർ ജയ്ശ്രീറാം വിളികളോടെ ബാരിക്കേഡ് മാറ്റി അകത്തുകടക്കാൻ ശ്രമിച്ചു. ‘അവിടെ രാമക്ഷേത്രം, ഇവിടെ ഹനുമാൻ ക്ഷേത്രം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.

എന്തു സാഹചര്യം വന്നാലും ജാമിഅ മസ്ജിദിന്റെ സ്ഥാനത്ത് ഹനുമാൻ ക്ഷേത്രം നിർമ്മിക്കുമെന്നും ഇവർ വിളിച്ചുപറഞ്ഞു. എന്നാൽ, പൊലീസ് സമയോചിതമായി ഇടപെട്ടതോടെ അനിഷ്ട സംഭവങ്ങളുണ്ടായില്ല. അക്രമികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അധികം വൈകാതെ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.സംഭവസ്ഥലം മാണ്ഡ്യ എസ്.പി വൈ. സതീഷ് സന്ദർശിച്ചു. ശ്രീരംഗപട്ടണയിൽ സങ്കീർത്തന യാത്ര കടന്നുപോവുന്നിടത്ത് 1000 പോലീസുകാർക്ക് പുറമെ 25 സി.സി.ടി.വി കാമറകളും രണ്ട് ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു.

വെങ്കലം’ മോഡല്‍ വിവാഹം : ഇരട്ട സഹോദരിമാര്‍ ഒരേ പുരുഷനെ വരനാക്കി

സോളാപൂര്‍ (മഹാരാഷ്‌ട്ര): 1993-ല്‍ പ്രശസ്‌ത സംവിധായകന്‍ ഭരതന്‍ സംവിധാനം ചെയ്‌ത വെങ്കലം ചിത്രത്തെ അനുസ്‌മരിപ്പിക്കുന്ന കഥ പോലെ മുംബൈയില്‍ ഒരു വിവാഹം.ചിത്രത്തില്‍ സഹോദരന്‍മാര്‍ ഒരു സ്‌ത്രീയെ വിവാഹം കഴിക്കുന്നതായിരുന്നു പ്രമേയമെങ്കില്‍ ഇവിടെ മുംബൈയില്‍ നിന്നുള്ള ഐ.ടി. പ്രഫഷണലുകളായ ഇരട്ട സഹോദരിമാര്‍ ഒരു യുവാവിനെ തന്നെ വിവാഹം കഴിച്ചതാണ്‌ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്‌.

മഹാരാഷ്‌ട്രയിലെ സോളാപുര്‍ ജില്ലയിലാണ്‌ വിവാഹം നടന്നതെന്നു പോലീസ്‌ അറിയിച്ചു. എന്നാല്‍ ഒരു പരാതിയുടെ അടിസ്‌ഥാനത്തില്‍ അക്‌ലുജ്‌ പോലീസ്‌ ഇന്ത്യന്‍ ശിക്ഷാ നിയമം 494 (ഭാര്യയോ, ഭര്‍ത്താവോ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിക്കുക) അനുസരിച്ച്‌ വരനെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

36 വയസുള്ള ഇരട്ട സഹോദരിമാരെ ഇയാള്‍ വിവാഹം കഴിച്ചുവെന്നാണ്‌ പരാതി.എന്നാല്‍ ഇരട്ട സഹോദരിമാരുടെ കുടുംബവും വരന്റെ കുടുംബവും വിചിത്രമായ വിവാഹത്തിന്‌ അനുമതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്ബ്‌ വധുമാരുടെ പിതാവ്‌ മരിച്ചു. തുടര്‍ന്ന്‌ അമ്മയോടൊപ്പമാണ്‌ ഇവര്‍ കഴിഞ്ഞിരുന്നത്‌.

You may also like

error: Content is protected !!
Join Our WhatsApp Group