ബെംഗളൂരു : അദ്ഭുതശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ‘റൈസ് പുള്ളർ ഇറിഡിയം കോപ്പർ ലോഹം കൈവശമുണ്ടെന്നും കുറഞ്ഞവിലയിൽ നൽകാമെന്നും പറഞ്ഞ് ഒട്ടേറെ പേരിൽനിന്നായി 35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ എട്ടുപേർക്കെതിരേ കേസ്. ബെംഗളൂരു സ്വദേശികളായ രാജേഷ് (36), മുഹമ്മദ് ഗൗസ് പാഷ (52), നയീം (38), സാഹിൽ (37), ശ്രീനിവാസ് (35), വികാസ് (27), കുമാർ (29), ശ്രീവത്സൻ (42) എന്നിവർക്കെതിരേയാണ് ഹലസൂരു പോലീസ് കേസെടുത്തത്. ഇവർ ഒളിവിലാണെന്നും ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഏതാനും ദിവസംമുമ്പ് ലോഹംവാങ്ങാൻ താത്പര്യമുള്ളവർക്കുവേണ്ടി എം.ജി. റോഡിലെ ആഡംബര ഹോട്ടലിൽ സംഘം പ്രത്യേക ക്ലാസ് സംഘടിപ്പിച്ചിരുന്നു. ആണവശക്തിയുള്ള ലോഹം കുറഞ്ഞവിലയ്ക്ക് ലഭിക്കുമെന്നും അന്തരാഷ്ട്ര വിപണിയിൽ ഇത് കോടികൾക്ക് വിറ്റഴിക്കാമെന്നുമായിരുന്നു ക്ലാസിൽ സംഘം പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് ക്ലാസിൽ പങ്കെടുത്തവർ മുൻകൂർ തുക നൽകി ലോഹം ബുക്കു ചെയ്തു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ലോഹമോ പണമോ ലഭിക്കാത്തതിനെത്തുടർന്ന് ക്ലാസിൽ പങ്കെടുത്തവർ പോലീസിൽ പരാതിനൽകുകയായിരുന്നു. 35 ലക്ഷം രൂപ സംഘം ഇവരിൽനിന്ന് പിരിച്ചെടുത്തതായാണ് കണ്ടെത്തൽ.സമാനമായരീതിയിൽ സംഘം വിവിധയിടങ്ങളിൽ ക്ലാസുകൾ നടത്തി കൂടുതൽ തുക തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ്പോലീസിന്റെ നിഗമനം. മികച്ച സാമ്പത്തിക സ്ഥിതിയുള്ളവരാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും.
പലരും നാണക്കേട് ഭയന്ന് പരാതി നൽക്കാത്തതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളുടെ ചിത്രവും മറ്റ് വിവരങ്ങളും ഇതിനോടകം ലഭിച്ചതായും പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകും മുമ്ബേ പീഡിപ്പിച്ചെന്ന് ഭാര്യ: ഭര്‍ത്താവ് കുറ്റക്കാരനല്ലെന്ന് കോടതി
മണ്ണാര്‍ക്കാട് : പ്രായപൂര്ത്തിയാകുന്നതിനുമുമ്ബ് പീഡിപ്പിച്ചു എന്നാരോപിച്ച് ഭാര്യ നല്കിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.കേസില്‍ യുവാവിനെ വെറുതേവിട്ടു. പട്ടാമ്ബി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് പോക്സോ കേസില്‍ വിധി പുറപ്പെടുവിച്ചത്.മണ്ണാര്‍ക്കാട് എളമ്ബുലാശ്ശേരി സ്വദേശിക്കെതിരേയാണ് 23-കാരിയായ ഭാര്യ പോക്സോ നിയമപ്രകാരം പരാതി നല്‍കിയത്.
ഇരുവരും പ്രണയത്തിലായിരുന്ന സമയം, താന്‍ പത്താംക്ലാസില്‍ പഠിക്കുമ്ബോള്‍ ഭര്‍ത്താവ് ശാരീരികബന്ധത്തിലേര്‍പ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷത്തിനുശേഷമാണ് ഭാര്യ പരാതി നല്‍കിയത്. 2022 ജൂണ്‍ 14-നാണ് ഇതുസംബന്ധിച്ച് മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയത്.ഇതുപ്രകാരം യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്യുകയും റിമാന്‍ഡുചെയ്യുകയും ചെയ്തു. ഇതിനെതിരേ നല്കിയ ഹര്‍ജിയില്‍ എട്ടുദിവസം കഴിഞ്ഞപ്പോള്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി യുവാവിന് ജാമ്യം അനുവദിച്ചിരുന്നു.
പ്രണയത്തിലായിരുന്ന ഇരുവരും 2021 നവംബര്‍ 28-ന് പാലക്കാട് കല്പാത്തിക്ഷേത്രത്തില്വെച്ചാണ് വിവാഹിതരായത്. പാലക്കാട് നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ചെയ്യുകയും ചെയ്തു.തുടര്‍ന്ന്, യുവതി ബെംഗളൂരുവില്‍ ഫിസിയോതെറാപ്പി കോഴ്സ് പഠിക്കാന്‍ പോയി. പിന്നീട് ഇരുവര്‍ക്കുമിടയില്‍ സാമ്ബത്തികപ്രശ്നങ്ങളും അസ്വാരസ്യങ്ങളും ഉടലെടുത്തതായി പറയുന്നു.ഭാര്യ നല്കിയ പരാതി പോക്സോ കേസ് ദുരുപയോഗംചെയ്താണെന്ന ഭര്‍ത്താവിന്റെ വാദം അംഗീകരിച്ചും കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയുമാണ് യുവാവിനെ കോടതി വെറുതേവിട്ടത്