Home Featured ബെംഗളൂരു: നഗരത്തിൽ അരിവില കുതിച്ചുയരുന്നു..

ബെംഗളൂരു: നഗരത്തിൽ അരിവില കുതിച്ചുയരുന്നു..

ബെംഗളൂരു: മഴയ്ക്ക് പിന്നാലെ നഗരത്തിൽ അരിവില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിപണിയിൽ 10-15 രൂപവരെയാണ് വിവിധ ഇനം അരികളുടെ വില കൂടിയത്.മലയാളികൾ കൂടുതലായി ഉപയോഗിച്ച വടി മട്ട അരിയുടെ വില കിലോയ്ക്ക് 55- 60 രൂപയിലെത്തി.25 കിലോയുടെ ചാക്കിന്റെ വില 1300 രൂപ കടന്നു. വില ഉയരുന്നതോടെ ചില വ്യാപാരികൾ സ്റ്റോക്കെടുക്കുന്നത്കുറച്ചു. സോന മസൂരി അരിയുടെ വില 45-50 രൂപയിലെത്തി.

പച്ചരി വില മൊത്തവിപണിയിൽ 45-50 രൂപയിലെത്തി. സംസ്ഥാനത്ത് നെൽകൃഷി കൂടുതലുള്ള ശിവമൊഗ്ഗ, കൊപ്പാൾ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് കൃഷി നശിച്ചതും വില ഉയരാൻ കാരണമായി.ബംഗ്ലദേശ്, ശ്രീലക, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതോടെ ആഭ്യന്തര വിപണിയിൽ അരി വരവ് കുറഞ്ഞതായി കർണാടക അഗ്രികൾച്ചർ പ്രൈസ് കമ്മിഷൻ മുൻ ചെയർപേഴ്സൻ ഹനുമന ഗൗഡ പറഞ്ഞു.

സ്‌കൂളുകളുടെ പേരില്‍ ബോയ്‌സും ഗേള്‍സും വേണ്ട; ആണ്‍, പെണ്‍ വ്യത്യാസം ഒഴിവാക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്കൂളുകളുടെ പേരില്‍ ഇനി ബോയ്സ്, ഗേള്‍സ് എന്ന് ഉണ്ടാവില്ല.സംസ്ഥാനത്തെ ജനറല്‍ സ്കൂളുകളുടെ പേരില്‍ നിന്ന് ആണ്‍, പെണ്‍ വ്യത്യാസം ഒഴിവാക്കാന്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.ഇത് സംബന്ധിച്ച്‌ വന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ജെന്‍ഡര്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കുന്ന പല സ്കൂളുകളുടെ പേരില്‍ ബോയ്സ്, അല്ലെങ്കില്‍ ഗേള്‍സ് എന്ന് ഉണ്ട്. ഇത് അവിടെ പഠിക്കുന്ന കുട്ടികള്‍ക്കു വിഷമം ഉണ്ടാക്കുന്നുവെന്നും നിരീക്ഷിച്ചാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ് വന്നത്.വിദ്യാഭ്യാസ ഓഫിസറുടെ അനുമതിയോടെ ഇത്തരം സ്കൂളുകള്‍ പേര് പരിഷ്കരിക്കണം. സ്കൂളിന്റെ എല്ലാ ഔദ്യോഗിക രേഖകളിലും ബോര്‍ഡിലും അതനുസരിച്ച്‌ തിരുത്തല്‍ വരുത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫത്തരവില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group