Home Featured “റിവൈവ്” ബംഗളൂരുവിൽ ഉജ്വല തുടക്കം..!!

“റിവൈവ്” ബംഗളൂരുവിൽ ഉജ്വല തുടക്കം..!!

പ്രൊഫഷണലുകളുടെയും അവരുടെ കുടുംബങ്ങളുടെയും വാർഷിക സംഗമം എന്ന നിലക്ക് ഈ വർഷം പെരിന്തൽമണ്ണയിൽ നിന്ന് ആരംഭം കുറിച്ച പ്രൊഫേസിൻ്റെ രണ്ടാം എഡിഷൻ 2023 ജനുവരി 28,29 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കും. പ്രൊഫേസ് ഉയർത്തുന്ന സന്ദേശത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ആദർശം, കുടുംബം, പാരെൻ്റിംഗ് , പുതു തലമുറയിലെ ലഹരി ഉപയോഗം, ജൻഡർ ന്യൂട്രാലിറ്റി പോലെയുള്ള വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ വിഷയാവതരണങ്ങളും പാനൽ ചർച്ചയുമാണ് റിവൈവിൻ്റെ മുഖ്യ ആകർഷണം.2022 സെപ്തംബർ 25 ഞായർ ബംഗളൂരുവിൽ നടന്ന റിവൈവ് പങ്കാളിത്തം കൊണ്ടും പ്രോഗ്രാം കൊണ്ടും സമ്പന്നമായി.

പ്രൊഫ. ഹാരിസ് ബിൻ സലീം ( CEO, പീസ് റേഡിയോ), കെ. താജുദ്ദീൻ സ്വലാഹി ( ജനറൽ സെക്രട്ടറി, വിസ്ഡം യൂത്ത്), ജംഷീർ സ്വലാഹി ( സെക്രട്ടറി, വിസ്ഡം യൂത്ത്), ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ (അസ്ഥി രോഗ വിദഗ്ധൻ, അൽമാസ് ഹോസ്പിറ്റൽ,കോട്ടക്കൽ), ടി.ഉസ്മാൻ ( KMCC ബാംഗ്ലൂർ), ഇർഷാദ് പറളി, യൂനുസ് പട്ടാമ്പി (സ്റ്റേറ്റ് പ്രൊഫഷണൽ വിംഗ് ഭാരവാഹികൾ) ബാംഗ്ലൂർ ഇസ്ലാമിക് ഗൈഡൻസ് സെൻ്റർ ഭാരവാഹികൾ ആയ ബഷീർ സാഹിബ്,ഹാരിസ് ബന്നൂർ, ഹഫ്‌സൽ മൂച്ചിക്കൽ, ഫസലു റഹ്മാൻ, സഹീർ സി പി, അബ്ദുറഹീം തുടങ്ങിയവർ സംസാരിച്ചു.

ദമ്പതിമാരുടെ കൂടെ വന്ന ടീനേജ് കുട്ടികൾക്ക് ടീൻസ്പേസും, ചെറിയ കുട്ടികൾക്ക് ലിറ്റിൽ വിങ്സ് പ്രോഗ്രാമും സംഘടിപ്പിച്ചു.പ്രൊഫേസ് പ്രോമോ വീഡിയോ ബഹു. ഹാരിസ് ബിൻ സലീം പ്രകാശനം ചെയ്തു.പ്രൊഫേസ് എൻറോൾമെൻ്റ് ഡോ.മുഹമ്മദ് കുട്ടി കണ്ണിയൻ നിർവഹിച്ചു.

11 ലക്ഷത്തിന്‍റെ കാര്‍ നന്നാക്കാന്‍ 22 ലക്ഷം; അമ്ബരന്ന് ഉടമ!

11 ലക്ഷം രൂപയുടെ തകരാറിലായ കാര്‍ നന്നാക്കാന്‍ ഡീലര്‍ഷിപ്പ് നല്‍കിയ എസ്റ്റിമേറ്റ് കണ്ട് ഉടമ ഞെട്ടി. 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് സര്‍വ്വീസ് സെന്‍റര്‍ തയ്യാറാക്കി കൈമാറിയത്.ബംഗളൂരുവിലാണ് സംഭവം, ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗന്‍റെ ജനപ്രിയ ഹാച്ച്‌ബാക്ക് മോഡലായിരുന്ന പോളോയുടെ ഉടമ അനിരുദ്ധ് ഗണേഷ് എന്നയാള്‍ക്കാണ് ഈ അമ്ബരപ്പിക്കുന്ന അനുഭവം. അദ്ദേഹം ലിങ്കിഡ് ഇന്നില്‍ എഴുതിയത് ഇങ്ങനെഅടുത്തിടെ, ബെംഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അനിരുദ്ധിന്റെ ഫോക്‌സ്‌വാഗണ്‍ പോളോ ടിഎസ്‌ഐ കേടായി.

അദ്ദേഹത്തിന്റെ വാഹനം വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും മുങ്ങിപ്പോകുകയായിരുന്നു. പിന്നീട് വാഹനം നന്നാക്കാന്‍ ഗണേഷ് വൈറ്റ്ഫീല്‍ഡിലെ ഫോക്‌സ്‌വാഗണ്‍ ആപ്പിള്‍ ഓട്ടോ സര്‍വ്വീസ് സെന്‍റിലേക്ക് അയച്ചു. രാത്രിയില്‍ കാര്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോകാന്‍ ആരും സഹായിക്കാന്‍ എത്തിയില്ലെന്നും അനിരുദ്ധ് പറഞ്ഞു.കാര്‍ 20 ദിവസത്തോളം വര്‍ക്ക്‌ഷോപ്പില്‍ ചെലവഴിച്ച ശേഷം ഫോക്‌സ്‌വാഗണ്‍ ആപ്പിള്‍ ഓട്ടോ അനിരുദ്ധിനെ വിളിച്ച്‌ 22 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് എന്ന് പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹം തന്റെ ഇന്‍ഷുറന്‍സ് കമ്ബനിയായ അക്കോയുമായി ബന്ധപ്പെട്ടു. കാര്‍ മൊത്തം നഷ്‌ടമായി എഴുതിത്തള്ളുമെന്നും സര്‍വീസ് സെന്ററില്‍ നിന്ന് വാഹനം വാങ്ങുമെന്നും ഇന്‍ഷുറര്‍ പറഞ്ഞു. എന്നാല്‍ കാറിന്‍റെ രേഖകള്‍ ശേഖരിക്കാന്‍ ഷോറൂമിലെത്തിയ ഗണേഷിന് സര്‍വ്വീസ് സെന്‍റര്‍ 44,840 രൂപയുടെ ബില്ല് നല്‍കി.

തുടര്‍ന്ന് അനിരുദ്ധ് ഫോക്‌സ്‌വാഗണുമായി ബന്ധപ്പെടുകയും 48 മണിക്കൂറിനുള്ളില്‍ പരിഹാരം കാണുമെന്ന് അവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്‍തു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, അവനെ സഹായിച്ച ഫോക്സ്‌വാഗണ്‍ കസ്റ്റമര്‍ കെയറില്‍ നിന്ന് അദ്ദേഹത്തിന് ഒരു കോള്‍ ലഭിച്ചു. സെപ്‌റ്റംബര്‍ 25ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അനിരുദ്ധിനെ വിളിച്ച്‌ എസ്റ്റിമേറ്റ് കണക്കാക്കാന്‍ കമ്ബനി ഇത്രയും പണം ഈടാക്കുന്നില്ലെന്ന് അറിയിച്ചു. ഡോക്യുമെന്‍റേഷനും മറ്റുമായി 5000 രൂപയുടെ ബില്ല് പിന്നീട് അനിരുദ്ധിന് സര്‍വ്വീസ് സെന്‍റര്‍ നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

തകരാറിലായ വാഹനത്തെക്കുറിച്ച്‌ കാര്‍ സര്‍വീസ് സെന്ററുകള്‍ ഇന്‍ഷുറന്‍സ് കമ്ബനിക്ക് എസ്റ്റിമേറ്റ് രേഖകള്‍ നല്‍കേണ്ടതുണ്ട്. ക്ലെയിം പ്രോസസ്സ് ചെയ്യുന്നതിനുള്ള നിയമപരമായ രേഖയായി ഈ പ്രമാണം മാറുന്നു. എസ്റ്റിമേറ്റ് രേഖകള്‍ നല്‍കില്ലെന്ന് പറഞ്ഞ് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്ന സര്‍വീസ് സെന്ററുകള്‍ ഏറെയാണ്. എന്തായാലും ഒരു എസ്റ്റിമേറ്റ് രേഖ നല്‍കുന്നതിനുള്ള തുകയായി ഏതൊരു സേവന കേന്ദ്രത്തിനും വാഹന ഉടമകളില്‍ നിന്ന് ഈടാക്കാവുന്ന ഏറ്റവും ഉയര്‍ന്ന പരിധി 5,000 രൂപയാണ് എന്നത് ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

തകരാറിലായ വാഹനത്തിന്‍റെ അറ്റകുറ്റപ്പണിയുടെ ചെലവ് വാഹനത്തിന്റെ പ്രഖ്യാപിത മൂല്യം അഥവാ ഐഡിവിയെക്കാള്‍ കൂടുതലാണെങ്കില്‍, ഇന്‍ഷുറന്‍സ് കമ്ബനി എല്ലായ്പ്പോഴും കാര്‍ മൊത്തം നഷ്‍ടമായി എഴുതിത്തള്ളുകയാണ് പതിവ്. വാഹന ഉടമയ്ക്ക് സെറ്റില്‍മെന്റ് തുകയായി വാഹനത്തിന്റെ പ്രഖ്യാപിത മൂല്യം ഇന്‍ഷുറന്‍സ് കമ്ബനി നല്‍കും.

സര്‍വീസ് സെന്റര്‍ 22 ലക്ഷം രൂപ എസ്റ്റിമേറ്റ് നല്‍കിയപ്പോള്‍ താന്‍ 11 ലക്ഷം രൂപയ്ക്കാണ് കാര്‍ വാങ്ങിയതെന്ന് അനിരുദ്ധ് പോസ്റ്റില്‍ പരാമര്‍ശിച്ചു. സര്‍വീസ് സെന്റര്‍ ഇത് രേഖാമൂലം നല്‍കിയില്ലെങ്കിലും 22 ലക്ഷം രൂപ വളരെ അധികമാണ് എന്നത് ഉറപ്പാണ്.ലേബര്‍ ചാര്‍ജുകളും മറ്റും ഏതൊരു വാഹനത്തിന്റെയും അറ്റകുറ്റപ്പണി ചെലവ് വര്‍ദ്ധിപ്പിക്കും.

അതുകൊണ്ടാണ് മിക്ക ആളുകളും എല്ലാത്തരം നാശനഷ്‍ടങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന സീറോ ഡിപ്രിസിയേഷന്‍ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന എഞ്ചിന്‍, മറ്റ് ഭാഗങ്ങള്‍ എന്നിവ പോലുള്ള അധിക കവറുകളുമുണ്ട്. എന്തെങ്കിലും തരത്തിലുള്ള അപകടമുണ്ടായാല്‍ ഉടമയ്ക്ക് ഇതൊരു സുരക്ഷാ വലയായി ഇത് മാറുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group