ബംഗളൂരു: സമൂഹത്തിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അഞ്ചുപേരെ ഹെന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.സരപാളയ സ്വദേശിയും റൗഡിയുമായ മുഹമ്മദ് അസിമുദ്ദീൻ എന്ന ബാബുവിനെ വ്യക്തിവൈരാഗ്യം മൂലം കൊലപ്പെടുത്താൻ നിരവധി ആയുധങ്ങളും ക്രൂഡ് പെട്രോൾ ബോംബുകളും പ്രതികൾ ശേഖരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതിയിൽ നിന്ന് 10 പെട്രോൾ ബോംബുകൾ, ഒരു നാടൻ തോക്ക്, ഒരു ബുള്ളറ്റ്, നിരവധി മാരകായുധങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.മുഖ്യപ്രതി ഫയാസിന്റെ വാടക വീട് ബാബു നിർബന്ധിച്ച് ഒഴിപ്പിച്ചതായി പോലീസ് പറഞ്ഞു. സംഭവിച്ച അപമാനത്തിനും സാമ്പത്തിക നഷ്ടത്തിനും പ്രതികാരം ചെയ്യാൻ, ഫയാസ് സയ്യിദ് അസ്ഗറിനോടും മുനവ്വറിനോടും ചേർന്നു.
ഇവർ ആയുധങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ബാബുവിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.