
പുതിയ തലമുറയെ വരെ അമ്ബരിപ്പിക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാണ് . അമ്ബത് വര്‍ഷങ്ങളായി സിനിമയിലെ നിറസാന്നിധ്യമാണ് താരം.എന്നാല്‍,ഇപ്പോള്‍ മമ്മൂട്ടിയുടെ കോളേജ് റീയൂണിയന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.മഹാരാജാസ് കോളേജില്‍ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘സ്റ്റാഫ് റൂമില്‍ കേറിവന്ന സ്റ്റുടെന്റിനെ പോലുണ്ട് !, അവിശ്വസനീയം, ഇതില്‍ ആരുടെ മകനാണ് മമ്മൂക്ക’എന്നിങ്ങനെയാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന ആരാധകരുടെ കമന്റുകള്‍. എഡിറ്റ് ചെയ്ത ഫോട്ടോയാണ് എന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ അവരെ തിരുത്തി കൊണ്ട് നിരവധി പേര്‍ എത്തുകയും ചെയ്തു. കോളേജില്‍ നടന്ന റീ യൂണിയന്‍ ആണെന്ന് പറഞ്ഞ് ഫോട്ടോകളും ഇവര്‍ പങ്കുവച്ചു.