ബെംഗളൂരു: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച റിട്ട. എസ്‌ഐ അറസ്റ്റില്‍. 74കാരനായ റിട്ട. എസ്‌ഐയുടെ കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. താഴെ വീണ കളിപ്പാട്ടം എടുക്കാനായി കുട്ടി താഴേക്ക് പോയപ്പോഴാണ് സംഭവം. താഴേക്ക് പോയ കുട്ടി ഏറെ നേരമായിട്ടും തിരിച്ചുവരാതിരിന്നപ്പോള്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കുട്ടി കരഞ്ഞുകൊണ്ടു തിരിച്ചെത്തി സംഭവിച്ച കാര്യങ്ങള്‍ വീട്ടുകാരോട് പറയുകയായിരുന്നു.സംഭവം അറിഞ്ഞ കുട്ടിയുടെ അച്ഛൻ താഴത്തെ നിലയിലെത്തി ബഹളമുണ്ടാക്കി.
ഈ സമയം പോലീസ് ഉദ്യോഗസ്ഥനായ പ്രതിയുടെ മകൻ ഇയാളെ ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറയാതെ വീടൊഴിയണമെന്നും ആവശ്യമായ പണം തരാമെന്നും ഇല്ലെങ്കില്‍ ഗുണ്ടകളെ അയയ്ക്കുമെന്നുമായിരുന്നു ഭീഷണി. എന്നാല്‍ കുട്ടിയുടെ അച്ഛൻ പോലീസില്‍ പരാതി നല്‍കി. ഇവരെ ഭീഷണിപ്പെടുത്തിയ മകനെതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു ദിവസം മുൻപാണ് ഇവര്‍ ഇവിടേക്ക് താമസിക്കാനെത്തിയത്.
കോടികളുടെ സാമ്ബത്തികത്തട്ടിപ്പ്; മലയാളി യുവാവും യുവതിയും ബെംഗളൂരുവില്‍ അറസ്റ്റില്‍
ബെംഗളൂരു: മദ്യ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തുകൊണ്ട് ഹൈദരാബാദില്‍ നിന്നുള്ള വ്യാപാരിയില്‍ നിന്നും 65 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലയാളി യുവാവും യുവതിയും അറസ്റ്റില്‍. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്ബനിയുടെ ഉടമയും തൃശൂര്‍ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു, ശില്‍പ ബാബു എന്നിരാണ് അറസ്റ്റിലായത്.എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടിയുടെ (ആര്‍എല്‍ജെപി) കര്‍ണാടക അധ്യക്ഷ കൂടിയാണ് അറസ്റ്റിലായ ശില്‍പ. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പോലീസിനു കൈമാറുകയായിരുന്നു.
ഇരുവരും മാറത്തഹള്ളിയില്‍ ഒരുമിച്ചായിരുന്നു താമസം. വ്യാപാരിയായ കെ.ആര്‍.കമലേഷ് കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് പണം കൈമാറിയത്. ഒരു വര്‍ഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ഇവര്‍ ആകര്‍ഷിച്ചിരുന്നത്. കോടിക്കണക്കിനു രൂപയുടെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ബെംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ശില്‍പയെ പാര്‍ട്ടി സസ്‌പെൻഡ് ചെയ്തു.