ബെംഗളൂരു പുതുവർഷ നിയ ന്ത്രണങ്ങളുടെ ഭാഗമായി സം സ്ഥാന അതിർത്തിയിൽ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന കർശനമാക്കിയതോടെ യാത്രക്കാർ കുറഞ്ഞതായി കേരള ആർടിസി. യാത്രക്കാർ കുറവുള്ള സർവീസുകൾ വാരാന്ത്യ സർവീസുകളാക്കി മാറ്റിയാണ് നഷ്ടം കുറയ്ക്കുന്നത്. തിരുവല്ല, നിലമ്പൂർ, വടകര, പത്തനംതിട്ട സർവീസുകളാണ് വാരാന്ത്യ സർവീസുകളാക്കി മാറ്റിയത്. ഒമിക്രോൺ വ്യാപന ഭീതി കൂടി നിലനിൽക്കുന്നതിനാൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾ പലരും റദ്ദാക്കുകയാണ്.
ലോക്ഡൗൺ നിയന്ത്രണ ങ്ങൾക്ക് ശേഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് നിർത്തിവച്ചിരുന്ന കുടുതൽ സർവീസുകൾ പുനരാരം ഭിച്ചത്. കോവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റുള്ളവരെ മാത്രം ബസിൽ കയറ്റിയാൽ മതിയെന്ന് ജീവനക്കാർ കർശന നിർദേശം നൽകിയി ട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾക്ക് കുടക് ജില്ലയിൽ നിർത്താൻ അനുമ തിയില്ല. ഇതോടെ വിരാജ്പേട്ട, ഗോണിക്കൊപ്പ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ ഒഴിവാ – ക്കിയാണ് സർവീസ്.