Home Featured ബെംഗളുരു: ബെംഗളൂരു നഗരം തെരുവുനായ മുക്തമാക്കും;മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മൃഗസ്നേഹികളുടെ പ്രതിഷേധം

ബെംഗളുരു: ബെംഗളൂരു നഗരം തെരുവുനായ മുക്തമാക്കും;മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മൃഗസ്നേഹികളുടെ പ്രതിഷേധം

ബെംഗളുരു: ബെംഗളൂരു നഗരം തെരുവുനായ മുക്തമാക്കുമെന്ന മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്റെ പ്രസ്താവനയ്ക്കെതിരെ മൃഗസ്നേഹികളുടെ പ്രതിഷേധം. 3 ലക്ഷം തെരുവുനായ്ക്കളെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുമെന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്.

പ്രസ്താവനയിൽ വ്യകത വരുത്താൻ മന്ത്രി തയാറാകണമെന്നു ഫ്രീഡം പാർക്കിൽ പ്രതിഷേധവുമായെത്തിയവർ ആവശ്യപ്പെട്ടു. 3 ലക്ഷം തെരുവുനായ്ക്ക്ളെ പാർപ്പിക്കാനാകുന്ന സംവിധാനം നിലവിൽ ഇല്ലെന്നിരിക്കെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പ്രസ്താവന.

മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമങ്ങൾ ലംഘിക്കുന്നതാണ് നടപടിയെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.വിഷയത്തിൽ ചർച്ചയ്ക്കായി മന്ത്രിയെ നേരിട്ടു കാണാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും മൃഗസ്നേഹികൾ കുറ്റപ്പെടുത്തി.

പബ്ജിക്ക് വീണ്ടും പൂട്ട്; ‘ബാറ്റില്‍ഗ്രൗണ്ട്സ് ഇന്ത്യ’യെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കി

പ്രമുഖ ബാറ്റില്‍ റൊയാല്‍ ഗെയിമായ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ‘ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’യെ താത്കാലികമായി നിരോധിച്ചു.പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഗെയിം നീക്കം ചെയ്തതായി ക്രാഫ്റ്റണ്‍ അറിയിച്ചു. ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് 16കാരന്‍ മാതാവിനെ വെടിവച്ച്‌ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്‍്റെ നീക്കം.

നടപടി താത്കാലികമാണെന്നും ഇന്ന് ഗെയിമിന്‍്റെ ഭാവി അറിയാമെന്നുമാണ് വിവരം. (battleground india pubg removed)കഴിഞ്ഞ മാസമാണ് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാര്‍ എന്ന എന്‍ജിഒ ഹര്‍ജി സമര്‍പ്പിച്ചു.

ബാറ്റില്‍ ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.

വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയില്‍ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് പബ്ജി ഇന്ത്യന്‍ പതിപ്പ് ഇവര്‍ പുറത്തിറക്കിയത്. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു.

ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യന്‍ ടച്ച്‌’ ഉള്ള ഗെയിമാണ് ഇത്.2020 സെപ്തംബറില്‍ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയില്‍ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു.

ഇതിനായാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ പബ്ജി ഇന്ത്യന്‍ പതിപ്പ് ഇവര്‍ പുറത്തിറക്കിയത്. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു. ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യന്‍ ടച്ച്‌’ ഉള്ള ഗെയിമാണ് ഇത്.

You may also like

error: Content is protected !!
Join Our WhatsApp Group