Home Featured ബെംഗളൂരു: റിപ്പബ്ലിക്ക് ദിനാഘോഷം;വൻ ഓഫറുമായി ലുലു

ബെംഗളൂരു: റിപ്പബ്ലിക്ക് ദിനാഘോഷം;വൻ ഓഫറുമായി ലുലു

ബെംഗളൂരു • റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി വൻ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്, അഞ്ച് ശതമാനം ഓഫറും, കാഷ് ബാക്ക് ആനുകൂല്യവുമുണ്ട്.ഒരു ഉപഭോക്താവിന് അഞ്ച് ഉൽപന്നങ്ങൾ വരെ 50 ശതമാനം ഓഫറിൽ വാങ്ങാം. 2,000 രൂപയ്ക്ക് മുകളിൽ ഷോപ്പ് ചെയ്യുന്ന വർക്ക് 2,000 രൂപയുടെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളും 15000 രൂപയുടെ വരെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്.

ഫ്രീ ഇൻസ്റ്റലേഷൻ, ഈസി ഇഎംഐ, മൂന്ന് വർഷത്തേക്കുള്ള എക്സ്റ്റൻഡ് വാറന്റി, എക്സ്ക്ലൂസീവ് ബാങ്ക് കൂടാതെ എക്സ്ചേഞ്ച് ബോണസ് സൗകര്യവുമുണ്ട്.5 ദിവസത്തേക്ക് മാത്രമുള്ള പ്രൈഡ് ഓഫ് സേവിങ്സ് ഓഫർ ഞായറാഴ്ച അവസാനിക്കും.

മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ഇന്നുമുതല്‍; ‘ഇന്‍കോവാക്’ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കും

ഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി നിര്‍മ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ഇന്ന് പുറത്തിറക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് വാക്‌സിന്‍ പുറത്തിറക്കുന്നത്.വാക്‌സിന്‍ ഇന്നു മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകും.കോവിഡ് പ്രതിരോധത്തിനായി മൂക്കുലൂടെ ഒഴിക്കുന്ന വാക്‌സിന്‍ ലോകത്തെ തന്നെ ആദ്യത്തേതാണ്. ‘ഇന്‍കോവാക്’ എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍, തദ്ദേശീയ മരുന്ന് കമ്ബനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്.

നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ നല്‍കുന്നത്.സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്കു 800 രൂപയ്ക്കുമാണ് വാക്‌സിന്‍ വില്‍ക്കുകയെന്നു ഭാരത് ബയോടെക് ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നല്‍കണം.

You may also like

error: Content is protected !!
Join Our WhatsApp Group