ബെംഗളൂരു: റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ നടക്കുന്ന എം.ജി. റോഡ് മനേക്ഷാ പരേഡ് ഗ്രൗണ്ട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 7 മണി മുതൽ 11 മണി വരെ വാഹന പാർക്കിംഗ് പൂർണമായും നിരോധിച്ചു. എം.ജി. റോഡ് മയോ ഹാളു മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെയാണ് വാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയത്. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഫൻട്രി റോഡിൽ നിന്നുള്ള വാഹനങ്ങൾ സഫീന പ്ലാസ, ഡിസ്പെൻസറി റോഡിലൂടെ മണിപ്പാൾ സെന്ററിൽ പ്രവേശിക്കണം. മണിപ്പാൾ ജംഗ്ഷനിൽ നിന്നും ശിവാജി നഗറിലേക്കുള്ളി വാഹനങ്ങൾ എം.ജി.റോഡ്, അനിൽ കുംബ്ലെ സർക്കിൾ, സെൻട്രൽ സ്ട്രീറ്റ് എന്നിവ വഴിയാണ് പോകേണ്ടത്.