ബെംഗളൂരു : ചാമജാരനഗർ മണ്ഡലത്തിൽ ഗ്രാമവാസികൾ അടിച്ചുതകർത്ത പോളിങ് ബൂത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ. തിങ്കളാഴ്ചയാണ് റീ പോളിങ്. ഹാനൂർ താലൂക്കിൽപ്പെടുന്ന എം.എം. ഹിൽസിലെ ഇന്ദിഗനത്ത ഗ്രാമത്തിലെ ഗവ. ലോവർ പ്രൈമറി സ്കൂളിൽ ഒരുക്കിയ പോളിങ് സ്റ്റേഷനാണ് വെള്ളിയാഴ്ച വോട്ടെടുപ്പിനിടെ തകർത്തത്.ഇ.വി.എം. മെഷിനും പോളിങ് സാമഗ്രികളും നശിപ്പിച്ചിരുന്നു.
പ്രദേശത്ത് വികസനമെത്താത്തതിന്റെ പേരിൽ ഗ്രാമവാസികൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു. റവന്യു-പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ തീരുമാനത്തിൽനിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചതിനെത്തുടർന്ന് ഒരു വിഭാഗം വോട്ടു ചെയ്യാൻവന്നു. ഈ സമയം മറുവിഭാഗം ആക്രമണമഴിച്ചുവിടുകയായിരുന്നു. ഇതോടെ വോട്ടെടുപ്പ് മുടങ്ങി.
കൂടുതല്‍സമയവും വീഡിയോ കോളില്‍; ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി
സുഹൃത്തുക്കളുമായി വീഡിയോകോളില്‍ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരില്‍ ഭർത്താവ് ഭാര്യയുടെ കൈവെട്ടി.വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഒരു സുഹൃത്തുമായി വീഡിയോകോളില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. വലതുകൈ വെട്ടിമാറ്റാനാണ് ശ്രമിച്ചത്.
എന്നാല്‍ അയല്‍വാസികളെത്തി രേവതിയെ ആശുപത്രിയിലെത്തിച്ചു.സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖർകീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. പതിവായി വീഡിയോകോള്‍ ചെയ്യുന്നതിനെച്ചൊല്ലി ശേഖറും രേവതിയും തമ്മില്‍ പലതവണ വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.