ബെംഗളുരു • നടപ്പാതകളിൽ
സ്ഥാപിച്ച 5245 ട്രാൻസ്ഫോമറു കൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി ബെസ്കോം ഹൈക്കോടതിയെ അറിയിച്ചു. 3,196 ട്രാൻസ്ഫോമറുകൾ നേരത്തെ മാറ്റിയിയിരുന്നു.
പൊതുജനങ്ങൾക്ക് അപകടഭീഷണിയായുള്ള ട്രാൻസ്ഫോമറുകൾ മാറ്റിസ്ഥാപിക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ ബെസ്കോമിനോട് നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.