Home തിരഞ്ഞെടുത്ത വാർത്തകൾ എല്ലാ അവൻമാരും അവളുമാരും മറക്കുന്ന പേര്; പൊട്ടിത്തെറിച്ച്‌ രേണു സുധി

എല്ലാ അവൻമാരും അവളുമാരും മറക്കുന്ന പേര്; പൊട്ടിത്തെറിച്ച്‌ രേണു സുധി

by ടാർസ്യുസ്

സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളില്‍ വിമർശനങ്ങളുമായി രേണു സുധി വീണ്ടും രംഗത്ത്. രേണുവിന്റെ ഒരു സുഹൃത്ത് പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്തുകൊണ്ടാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്.കുടുംബകലഹങ്ങള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ പോകുന്നത് രണ്ടാമത്തെ മകനായ മകൻ ഋതുല്‍ രാജിനെയാണ് (റിതപ്പൻ) എന്ന കുറിപ്പാണ് രേണു ഷെയർ ചെയ്തത്.”എല്ലാ അവളുമാരും അവന്മാരും മറക്കുന്ന ഒരു പേര് – റിതപ്പൻ… കൊല്ലം സുധിയുടെ ഇളയ മകൻ. ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോള്‍ നിനക്കൊക്കെ അടക്കമായല്ലോ!” എന്നാണു പോസ്റ്റ് പങ്കുവച്ചുകൊണ്ട് രേണു സുധി കുറിച്ചത്.ഇത് ഋതുല്‍ രാജ് എന്ന റിതപ്പൻ, സുധിയുടെ ഭാര്യ രേണുവും, നിങ്ങളെല്ലാവരും കൂടെ രേണു വിന്റെ കുറ്റവും കുറവും കിച്ചുവിന്റെ കുറ്റവും കുറവും നിരത്തുമ്പോള്‍ ആ രണ്ട് കൂടപ്പിറപ്പുകളെ ആണ് അകറ്റിയത്. ആ കുഞ്ഞിന് കിച്ചൂനെ ജീവനാ! തിരിച്ചും, കാശിനു വേണ്ടിയും സ്വയം ജയിക്കാൻ വേണ്ടിയും പലരും പലതും പറയുമ്പോള്‍ ആ കുഞ്ഞിനെ ആരും ഓർക്കുന്നില്ല.

അവന്റെ കൂടെ വീടാ, അവന്റെ കൂടെ അച്ഛനാ സുധി!ആ ബന്ധം രേണുവിനുണ്ട്, രേണുവിന്റെ പേർസണല്‍ കാര്യത്തില്‍ എത്ര ബന്ധം ഉണ്ടേലും ഞാൻ ഇടപെടാറില്ല. അത് അവരുടെ ഇഷ്ടം. കിച്ചുവിനെ ഒരിക്കല്‍ കണ്ടിരുന്നു ഡിസംബർ 25ന്, അവരുടെ വീട്ടില്‍ വെച്ച്‌! അമ്മയും മോനും തമ്മില്‍ പ്രശ്നവും ഉള്ളതായി കണ്ടില്ല.റിതപ്പൻ കിച്ചു ചേട്ടായി വരുമ്പോള്‍ ഒരുപാട് ഹാപ്പി ആണ്. അത് എല്ലാവരും കൂടെ ഇല്ലാതാക്കി. അല്ലാതെ രേണുവിനും കിച്ചുവിനും ഒന്നും സംഭവിച്ചിട്ടില്ല.” എന്നാണു രേണുവിന്റെ സുഹൃത്ത് കുറിച്ചത്.താൻ ഇപ്പോഴും ദുബായിലാണെന്നും വിവാദങ്ങളൊന്നും ഒരു തരത്തിലും തന്നെ ബാധിക്കില്ലെന്നും രേണു പറയുന്നു. ‘‘ഫോണും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല, ഒരു ബന്ധവുമില്ലാത്ത ഒരുപാട് പേര് സമൂഹ മാധ്യമങ്ങളിലൂടെ ചീത്ത വിളിക്കുന്നുണ്ട്. പക്ഷേ ഒരു വിവാദവും എന്നെ ബാധിക്കില്ല. ഞാൻ നല്ല തിരക്കിലാണ്, ഇപ്പോഴും ദുബായിലാണ്. ദൈവം സഹായിച്ച്‌ സാമ്പത്തികമായും നന്നായി മുന്നോട്ടു പോകുന്നു.’’രേണുവിന്റെ വാക്കുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group