Home തിരഞ്ഞെടുത്ത വാർത്തകൾ ഭാഗ്യത്തിന് അച്ഛനെന്നോ മാമനെന്നോ വിളിച്ചില്ല, ഇവളാര് ഐശ്വര്യ റായിയോ’; രേണു സുധി- ശാന്തിവിള ദിനേശ് പോര്

ഭാഗ്യത്തിന് അച്ഛനെന്നോ മാമനെന്നോ വിളിച്ചില്ല, ഇവളാര് ഐശ്വര്യ റായിയോ’; രേണു സുധി- ശാന്തിവിള ദിനേശ് പോര്

by ടാർസ്യുസ്

ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ശാന്തിവിള ദിനേശിനെതിരെ രേണു സുധി രംഗത്തെത്തിയത് വലിയ ശ്രദ്ധനേടിയിരുന്നു. തൈക്കിളവി എന്ന് വിളിച്ച ശാന്തിവിള ദിനേശിനെ അപ്പൂപ്പൻ എന്നായിരുന്നു രേണു അഭിസംബോധന ചെയ്തത്.ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശാന്തിവിള. തന്നെ പോരിന് വിളിക്കാനൊന്നും രേണു വളർന്നിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. തനിക്ക് തെളിവുകള്‍ കിട്ടുമെന്നും അതെല്ലാം പുറത്തുവിടുക തന്നെ ചെയ്യുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.ശാന്തിവിള ദിനേശിന്റെ മറുപടി ഇങ്ങനെഒരു നടി ഗള്‍ഫില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇവർ ചാടിയിറങ്ങി. അത് താനാണെന്നാണ് അവര് പറയുന്നത്. ഉടുതുണി പറിച്ചെറിയല്‍ കഥ പോലും തന്നെ കുറിച്ചാണ് പറയുന്നതെന്ന് ഇവർ അറഞ്ചം പുറഞ്ചം എന്നെ ശകാരിച്ച്‌ കൊണ്ട് പറയുന്നു. എന്നെ അപ്പൂപ്പാ.. എന്നാണ് വിളിക്കുന്നത്. ശാന്തിവിള ദിനേശ് അപ്പൂപ്പാ.. എന്ന്. അപ്പൂപ്പൻ ആകുന്നത് മോശം കാര്യമാണോന്ന് എനിക്ക് അറിയില്ല. ഇവർക്ക് അപ്പൂപ്പൻ ഇല്ലേന്നും എനിക്ക് അറിയില്ല. ഞാൻ അഭിമാനത്തോടെ പറയുകയാണ്, രണ്ടര വയസുള്ളൊരു ആണ്‍കുട്ടിയുടെ അപ്പൂപ്പനാണ്. ഇതൊന്നും രഹസ്യമല്ലല്ലോ. അതില്‍ സന്തോഷിക്കുന്ന ആളാണ് ഞാൻ. ഭാഗ്യത്തിന് ഈ പെണ്ണുമ്പിള്ള എന്നെ അച്ഛനെന്നോ മാമാ എന്നോ വിളിച്ചില്ല. ഇതിന്റെ തന്ത ഞാനായിരുന്നെങ്കില്‍, അതിന് തല്ലിക്കൊന്ന് ഞാനെന്നെ ജയിലില്‍ കയറിയേനെ. പിന്നെ, പട്ടിണി കിടന്നാല്‍ പോലും മാമാ പണി ചെയ്ത് ജീവിക്കില്ല. അഭിമാനമുള്ളവനാണ്. അതുകൊണ്ട് അപ്പൂപ്പ എന്ന് വിളിച്ചതില്‍ സന്തോഷമേ ഉള്ളൂ.എത്ര പ്രതിഫലം, ഏതെല്ലാം ജോലികള്‍ ചെയ്യും, ബ്രോക്കറുടെ ഡിറ്റൈല്‍ എല്ലാം എത്തിക്കാമെന്ന് വഞ്ചിക്കപ്പെട്ട ഗള്‍ഫ് വാസികള്‍ തന്നെ എന്നോട് ഉറപ്പ് പറഞ്ഞിട്ടുണ്ട്. തെളിവ് കിട്ടിയാല്‍ വിശദമായി അത് ഞാൻ പറയും. എല്ലാം പറയാം. നമ്മള്‍ അനാവശ്യമായി കഥകളുണ്ടാക്കി ഒന്നും പറയാറില്ല. കാല്‍ ഡസണ്‍ കല്യാണം കഴിഞ്ഞ പെണ്ണ് കയ്യും വീശി വിമാനത്തില്‍ കയറി പോകും. ഒരു ടണ്‍ സമ്മാനങ്ങളുമായി തിരിച്ചു വന്ന് ഇറങ്ങുന്നെങ്കില്‍ ഇവളാര് ഐശ്വര്യ റായ് ആണോന്ന് അല്ലെങ്കില്‍ മഞ്ജു വാര്യറാണോ എന്ന് ചിന്തിക്കുക സ്വാഭാവികമാണ്. ബ്രൂണോ രാജകുമാരന്റെ ചെറുമോളൊന്നും അല്ലല്ലോ. അഹങ്കരിക്കുന്നത് ആപത്താണെന്നാണ് എന്റെ അമ്മ പഠിപ്പിച്ചത്. എന്നെ പോരിന് വിളിക്കാനൊന്നും ഈ പെണ്ണിന് ആവില്ല. കാരണം അന്തസായി ജീവിക്കുന്നവനാണ് ഞാൻ. ഞാൻ പറഞ്ഞത് ഇവളെ കുറിച്ചേ അല്ല. പക്ഷേ അവളത് ഏറ്റെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group