ബെംഗളൂരു :യുലുവിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ച് പാഴ്സലുകൾ വിതരണം ചെയ്യാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി തപാൽ വകുപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ജെപി നഗർ തപാൽ ഓഫിസിലാണ് യുലുവുമായി സഹകരിച്ച് കത്തുകളും പാഴ്സലുകളും എത്തിക്കുന്ന പദ്ധതി ആരംഭിച്ചത്.പ്രതിമാസ വാടക നിരക്ക് യുലു വർധിപ്പിച്ചതോടെയാണ് പദ്ധതിയിൽ നിന്ന് തപാൽ വകുപ്പ് പിന്മാറുന്നത്.
പ്രതിദിനം 8 മണിക്കൂർ .വരെയാണ് സ്കൂട്ടറുകൾ തപാൽ ജീവനക്കാർക്ക് ഉപയോഗിക്കേണ്ടത്. ഇതിന് 5000 രൂപയിൽ കൂടുതലാണ് യുലു ഈടാക്കുന്നത്. മറ്റ് ഓഫിസുകളിലെ തപാൽ ജീവനക്കാർക്ക് ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള പെട്രോൾ അലവൻസ് തപാൽ വകുപ്പ് നൽകുന്നുണ്ട്. ഇന്ധനവില ഉയരുമ്പോഴും നിലവിലെ സാഹചര്യത്തിൽ അലവൻസ് നൽകുന്നതാണ് ലാഭകരമെന്നാണ് അധികൃതരുടെ വിശദീകരണം.