തൃശ്ശൂർ: തൃശ്ശൂർ പൂരം കുടമാറ്റത്തിനുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവർക്കറിന്റെ ചിത്രമുള്ള കുടകൾ പ്രദർശനത്തിൽ നിന്നും നീക്കം ചെയ്തു.ഇനി ഈ കുടകൾ ഉപയോഗിക്കില്ലെന്നാണ് വിവരം. സവർക്കറിന്റെ ചിത്രം ആലേഖനം ചെയ്ത് സ്പെഷ്യൽ കുടകൾ പാറമേക്കാവ് ദേവസ്വം ഉൾപ്പെടുത്തിയതിതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള കെ രാജനും സർക്കാറിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയാണ് നടപടി.നേരത്തെ, പാറമേക്കാവ് ചമയപ്രദശനത്തിലാണ് സവർക്കറിന്റെ ചിത്രമുള്ള കുടകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്.
സവർക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നിൽകുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിയിൽ എംഎൽഎ പി ബാലചന്ദ്രനും ഉണ്ടായിരുന്നു. ഈ സമയത്ത് ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
എന്നാൽ, ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമുണ്ടായത്.ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയിൽ സ്വാതന്ത്ര്യ സമര സേനാനികൾക്കും നവോത്ഥാന നായകർക്കുമൊപ്പമാണ് സവർക്കറേയുംഉൾപ്പെടുത്തിയത്.
ഭഗത് സിംഗിനുംചട്ടമ്ബിസ്വാമികൾക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖർ ആസദിനുമൊപ്പമാണ് സവർക്കറേയും ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കടുത്തവിമർശനമാണ് ഉയരുന്നത്.യൂത്ത് കോൺഗ്രസാണ് ഇക്കാര്യത്തിൽ ആദ്യം വിമർശനവുമായി രംഗത്തെത്തിയത്.
പൂരത്തിന്റെ കുടയിലൂടെ പരിവാർ അജണ്ടതുടങ്ങിവെക്കുകയാണെന്നും തൃശ്ശൂരിൽ വരുംകാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാംഎന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ടിന്റെ വിമർശനം.
ദേവസ്വത്തിന്റെ നീക്കം ലജ്ജാകരം എന്നായിരുന്നു കോൺഗ്രസ് നേതാവ് പത്മജാ വേണുഗോപാലിന്റെ വിമർശനം.
പൂർത്തിന്റെ കുടകളിൽ മഹാത്മജി വധക്കേസിലെപ്രതിയായിരുന്ന സവർക്കറുടെ ചിത്രം പതിക്കുന്നത് ആയിരങ്ങൾ ഒത്തുകൂടുന്ന പൂരാഘോഷത്തെ സംഘർഷഭരിതമാക്കാനുള്ള നീക്കമാണോ എന്ന്സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്അശോകൻ ചെരുവിൽ ചോദിച്ചു.ഡിവൈഎഫ്എ, എഎവഎഫ് എന്നീ യുവജന സംഘടനകളും നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.