ബെംഗളുരു: കനത്ത മഴയിൽ വെള്ളം കയറി നാശനഷ്ടം നേരിട്ട 1064 കുടുംബങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ബിബിഎംപി. മഹാദേവപുര സോണിൽ നാശ നഷ്ടം സംഭവിച്ചതായി സർവേയിലൂടെ കണ്ടത്തിയ കുടുംബങ്ങൾക്കാണ് പണം ലഭിക്കുക.
ഭൂരിഭാഗം കുടുംബങ്ങൾക്കും ഒരു ലക്ഷത്തിലേറെ രൂപയുടെ നാശം സംഭവിച്ചതിനാൽ തുക അപര്യാപ്തമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മേയിൽ മഴയിൽ നാശനഷ്ടം നേരിട്ട 3311 കുടുംബങ്ങൾക്ക് സർക്കാർ 25,000 രൂപ വീതം നൽകിയിരുന്നു.
കൂറുമാറ്റം തുടരുന്നു; അട്ടപ്പാടി മധു കേസില്‍ ഇരുപത്തിയേഴാം സാക്ഷിയും കൂറുമാറി, മൊഴിയില്‍ ഉറച്ച് 25, 26 സാക്ഷികള്‍
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. വിചാരണ പുനരാരംഭിച്ചതിന് പിന്നാലെ, ഇന്ന് ഒരു സാക്ഷി കൂടി കൂറുമാറി.ഇരുത്തിയേഴാം സാക്ഷി സെയ്തലവിയാണ് ഇന്ന് കൂറുമാറിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി. അതേസമയം രണ്ട് സാക്ഷികള്‍ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.
സാക്ഷികളായ വിജയകുമാര്‍, രാജേഷ് എന്നിവരാണ് മൊഴിയില്‍ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാര്‍. രാജേഷ് ഇരുപത്തിയാറാം സാക്ഷിയും.പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാട്ടി പ്രോസിക്യൂഷന്‍ മണ്ണാര്‍ക്കാട് എസ്‍സി – എസ്‍ടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി.
കേസിലെ പതിനാറില്‍ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാര്‍ക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്ക്കോടതികള്‍ക്ക് അനുവാദമില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നടപടി.
ഇക്കാര്യത്തിലെ നിയമപ്രശ്നം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.ജാമ്യം റദ്ദാക്കിയുള്ള വിചാരണ കോടതി ഉത്തരവ് റദ്ദാക്കപ്പെട്ടതിന് പിന്നാലെ വീണ്ടും കൂറുമാറ്റം ഉണ്ടായത് മധുവിന്റെ കുടുംബത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതികള്‍ ജാമ്യത്തില്‍ തുടര്‍ന്നാല്‍ വിചാരണ അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ ആരോപണം ശരിവയ്ക്കുന്നതാണ് വിചാരണ കോടതിയില്‍ ഇന്നുണ്ടായ നടപടികള്‍.
കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും തുടര്‍ കൂറുമാറ്റവും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ നിലപാടും തിരിച്ചടിയായിട്ടുണ്ട്.അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കൊപ്പം ഓണാഘോഷത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.
ചിണ്ടക്കി പഴയൂരിലെ വീട്ടിലെത്തി ആരിഫ് മുഹമ്മദ് ഖാന്‍ മധുവിന്‍റെ അമ്മയെ സന്ദര്‍ശിച്ചത്. മധുവിന്‍റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജം നല്‍കുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നേരിടുന്ന ഭീഷണിയും, അഭിഭാഷകന് പണം നല്‍കാത്ത കാര്യവും ഗവര്‍ണറോട് സൂചിപ്പിച്ചുവെന്ന് മധുവിന്‍റെ കുടുംബം പ്രതികരിച്ചു.