Home Featured ജിയോ തിരികെയെത്തി; തകരാര്‍ പരിഹരിച്ചു; രാജ്യത്തുടനീളം കോളിംഗ്, എസ്‌എംഎസ് സേവനങ്ങളെ ബാധിച്ചത് 3 മണിക്കൂര്‍

ജിയോ തിരികെയെത്തി; തകരാര്‍ പരിഹരിച്ചു; രാജ്യത്തുടനീളം കോളിംഗ്, എസ്‌എംഎസ് സേവനങ്ങളെ ബാധിച്ചത് 3 മണിക്കൂര്‍

by കൊസ്‌തേപ്പ്

മുംബൈ:  രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററായ റിലയന്‍സ് ജിയോ സേവനങ്ങള്‍ക്ക് മണിക്കൂറുകളോളം തകരാര്‍ നേരിടേണ്ടി വന്നതിനാല്‍ നിരവധി ജിയോ ഉപയോക്താക്കള്‍ക്ക് കോളുകള്‍ ചെയ്യുന്നതിനോ സ്വീകരിക്കുന്നതിനോ തടസം നേരിട്ടു.മാത്രവുമല്ല എസ്‌എംഎസ് ഉപയോഗിക്കാനും സാധിച്ചില്ല. രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ ചൊവ്വാഴ്ച (നവംബര്‍ 29) രാവിലെ ആറ് മണി മുതല്‍ ഒമ്ബത് മണി വരെ പ്രശ്നം നേരിട്ടു.

മുമ്ബത്തെ ചില തകരാറുകളില്‍ നിന്ന് വ്യത്യസ്തമായി മൊബൈല്‍ ഡാറ്റയ്ക്ക് തടസം നേരിട്ടില്ല. കോളിംഗ്, എസ്‌എംഎസ് സേവനങ്ങളെ മാത്രമാണ് ബാധിച്ചത്. നിരവധി ഉപയോക്താക്കള്‍ ട്വിറ്ററില്‍ തകരാര്‍ റിപോര്‍ട് ചെയ്തു. തകരാര്‍ കാരണം, വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ജിയോ ഉപയോക്താക്കള്‍ക്ക് ഒടിപികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

ഇതേ കുറിച്ച്‌ ജിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും, ഇപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. തടസത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല.

എയിംസ് ഹാക്കിംഗ് നടത്തിയവര്‍ക്ക് വേണ്ടത് 200 കോടി; അമിത് ഷായുടെ അടക്കം രോഗവിവരം ചോര്‍ന്നു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ (എയിംസ്) സെര്‍വറില്‍ സൈബര്‍ ആക്രമണം നടത്തിയ സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറന്‍സി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങള്‍, കോവിഷീല്‍ഡ്‌, കോവാക്സീന്‍ തുടങ്ങിയവയുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ പഠനങ്ങള്‍, എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഡേറ്റ തിരിച്ചെടുത്താല്‍ത്തന്നെ, റാന്‍സംവെയര്‍ ആക്രമണമായതിനാല്‍ അതില്‍ പകുതിയിലധികവും നഷ്ടമാകുമെന്ന് പബ്ലിക് ഹെല്‍ത്ത് റിസോഴ്സ് നെറ്റ്‌വര്‍ക്ക് നാഷനല്‍ കണ്‍വീനര്‍ ഡോ.വി.ആര്‍.രാമന്‍ പറഞ്ഞു. സെര്‍വറുകളുടെ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു. നാലുകോടിയോളം രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് സൂചന.

You may also like

error: Content is protected !!
Join Our WhatsApp Group