ബംഗളൂരു: ക്യാരി ബാഗിന് 24.9 രൂപ ഈടാക്കിയ റിലയന്‍സ് റീടൈലിനെതിരായ കേസില്‍ വിജയിച്ച് ബംഗളൂരു സ്വദേശി രവികരണ്‍ സി. ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനത്തിനും അന്യായ വ്യാപാരത്തിനും ഉപഭോക്താവിന് റിലയന്‍സ് റീട്ടെയില്‍ 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ചിലവായി 2000 രൂപ പിഴയൊടുക്കണമെന്നും ബംഗളൂരു ജില്ല ഉപഭോക്തൃ കോടതി വിധിച്ചു. ബാഗിന് ഈടാക്കിയ 24.9 രൂപ തിരിച്ചു നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ക്യാരി ബാഗുകള്‍ നല്‍കാത്തത് അന്യായമായ വ്യാപാര സമ്ബ്രദായമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നവംബര്‍ നാലിനാണ് കേസിന്റെ വിധി പ്രഖ്യാപിച്ചത്. 60 ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ ഹാജരാവാതിരുന്ന റിലയന്‍സ് റീടൈലിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഉപഭോക്താക്കള്‍ക്കായി ബാഗുകള്‍ വിലകൊടുത്തു വാങ്ങണമെന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടത് റീട്ടെയില്‍ സ്റ്റോറിന്റെ കടമയാണെന്നും പ്രസ്തുത ഔട്ട്ലെറ്റ് ഇതില്‍ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി. സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്ബ് ക്യാരി ബാഗുകള്‍ക്ക് അധിക ചിലവ് വരുമെന്ന് അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
2022 ജൂലൈ 10നാണ് നന്ദിനി ലേയൗട്ടിലെ റിലയന്‍സ് സ്മാര്‍ട്ട് പോയിന്റില്‍ നിന്ന് 2007 രൂപക്ക് രവികിരണും കുടുംബവും സാധനങ്ങള്‍ വാങ്ങിയത്. ബില്ലിംഗ് കൗണ്ടറില്‍ എത്തിയ ഇവരോട് ക്യാരി ബാഗിന് 24.9 രൂപ നല്കാന് വില്‍പ്പനക്കാര്‍ ആവശ്യപ്പെടുകയിരുന്നു.
ഗെയിം ഓഫ് ലവ്: ഫുട്ബോൾ പ്രേമികളെ ആവേശം കൊള്ളിക്കാനായി കേരളത്തിൽ നിന്നും ഒരു വേൾഡ് കപ്പ് ഗാനം
ഫുട്ബോൾ പ്രേമികളെ ആവേശം കൊള്ളിക്കാനായി കേരളത്തിൽ നിന്നും ഒരു വേൾഡ് കപ്പ് ഗാനം. ഗെയിം ഓഫ് ലവ് (Game of Love) എന്ന ഈ ഗാനം തയ്യാറാക്കിയത് കൊച്ചിയിലെ ജിസി ഗ്രൂവ് (GC Groove) എന്ന ബാൻഡ് ആണ്. ബാൻഡ് അംഗങ്ങളായ സിൻഡി നന്ദകുമാറും ഗാരി ലോബോയും ചേർന്നാണ് ഗാനത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീതം ഗാരി ലോബോ.
ഫുട്ബോൾ ലോകകപ്പിന്റെ എല്ലാ ആവേശവും ഉൾക്കൊള്ളുന്ന ലോകോത്തര നിലവാരമുള്ള ഒരു ഗാനം എന്ന ആശയത്തിൽ നിന്നാണ് ഗെയിം ഓഫ് ലവ് പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലീഷിലാണ് ഗാനം രചിച്ചിരിക്കുന്നത്. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന നമ്മുടെ നാട്ടിൽ നിന്നും ഫുട്ബോൾ പശ്ചാത്തലത്തിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് ഗാനം ഇത് ആദ്യമായാണ്. തിരുവനന്തപുരം സ്വദേശിയും പ്രശസ്ത പാശ്ചാത്യ സംഗീതജ്ഞനുമായ നന്ദു ലിയോയുടെ മകളാണ് സിൻഡി നന്ദകുമാർ. ആർട്ടി ക്രീയറ്റോ പ്രൊഡക്ഷൻസാണ് ഈ ഗാനം റിലീസ് ചെയ്തത്.