Home Featured ചെന്നൈ- ബെംഗളൂരു- എറണാകുളം പ്രത്യേക വന്ദേഭാരത് ട്രെയിൻ സർവീസ്;സ്വാഗതംചെയ്ത് മലയാളി സംഘടനകൾ.

ചെന്നൈ- ബെംഗളൂരു- എറണാകുളം പ്രത്യേക വന്ദേഭാരത് ട്രെയിൻ സർവീസ്;സ്വാഗതംചെയ്ത് മലയാളി സംഘടനകൾ.

ബെംഗളൂരു : ദീപാവലിയോടനുബന്ധിച്ച് ചെന്നൈ- ബെംഗളൂരു- എറണാകുളം റൂട്ടിൽ പ്രത്യേക വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നതിനെ സ്വാഗതംചെയ്ത് മലയാളി സംഘടനകൾ. നാട്ടിലെത്താൻ മതിയായ യാത്രാ സൗകര്യമില്ലാതെ വലയുന്നവർക്ക് വന്ദേഭാരത് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.ദീപാവലിയോടനുബന്ധിച്ചുള്ള വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പ്രത്യേക വന്ദേഭാരത് സർവീസുകളുണ്ടാകുക. വ്യാഴാഴ്ച രാത്രി ചെന്നൈയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ നാലിന് ബെംഗളൂരുവിലും ബെംഗളൂരുവിൽ നിന്ന് 4.30 -പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് എറണാകുളത്തുമെത്തുന്ന രീതിയിൽ വന്ദേഭാരതിന്റെ സമയം ക്രമീകരിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.30-ന് ബെംഗളൂരുവിലെത്തും. നവംബർ 12-നാണ് ദീപാവലി.വന്ദേഭാരത് പ്രത്യേക സർവീസ് സ്വാഗതം ചെയ്യുമ്പോഴും സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവും മലയാളി സംഘടനകൾ ഉന്നയിക്കുന്നുണ്ട്. രാവിലെ 4.30-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സമയക്രമം മാറ്റി ചുരുങ്ങിയത് രാവിലെ ആറിനെങ്കിലും പുറപ്പെടുന്ന രീതിയിൽ സമയം ക്രമീകരിച്ചാൽ കൂടുതൽ സൗകര്യപ്രദമാകുമെന്ന് കർണാടക കേരള ട്രാവലേഴ്സ് ഫോറം ജനറൽ കൺവീനർ ആർ. മുരളീധരൻ പറഞ്ഞു.

പുലർച്ചെ 4.30- ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റെയിൽവേ സ്റ്റേഷനിലെത്തുകയെന്നത് എളുപ്പമല്ല. അതേസമയം, എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് തിരിക്കുന്ന സമയവും ബെംഗളൂരുവിലെത്തുന്ന സമയവും തികച്ചും അനുയോജ്യമാണ്.മലയാളികൾക്ക് ലഭിച്ച പരിഗണനയാണ് പ്രത്യേക സർവീസുകളെങ്കിലും ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന് കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാറും ആവശ്യപ്പെട്ടു. ദീപാവലിയോടനുബന്ധിച്ച് നടത്തുന്ന സർവീസ് എന്നതിനുപകരം സ്ഥിരം സർവീസാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം. ബെംഗളൂരു- എറണാകുളം റൂട്ടിൽ മാത്രമായി സർവീസ് നിജപ്പെടുത്തുന്നത് യാത്രക്കാർക്ക്ഗുണമാകുമെന്നും റെജികുമാർ ചൂണ്ടിക്കാട്ടി.

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കണമെന്ന് നിര്‍ദേശിച്ചേക്കും; ഭേദഗതി മുന്നോട്ടുവെച്ച്‌ പാര്‍ലമെന്ററി പാനല്‍

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കാനുള്ള നിയമ ഭേദഗതി നിര്‍ദേശിച്ച്‌ പാര്‍ലമെന്ററി പാനല്‍. ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കരട് റിപ്പോര്‍ട്ടില്‍ നിയമം തിരികെ കൊണ്ടുവരാൻ നിര്‍ദേശിച്ചത്.ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ ശിക്ഷിക്കുന്നതായിരുന്നു 497-ാംവകുപ്പ്. കുറ്റം തെളിഞ്ഞാല്‍ പുരുഷന് അഞ്ച് വര്‍ഷം തടവ് ശിക്ഷ പുരുഷന് ലഭിക്കുമെങ്കിലും സ്ത്രീയെ നിയമനടപടിയില്‍ നിന്നൊഴിവാക്കിയിരുന്നു.നിയമത്തില്‍ ലിംഗ-നിഷ്പക്ഷ വകുപ്പ് ചേര്‍ക്കാനും പുരുഷന്മാരും സ്ത്രീകളും ട്രാൻസ് വ്യക്തികളും തമ്മിലുള്ള പരസ്പര സമ്മതത്തോടെ അല്ലാതെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കരട് വെള്ളിയാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കിയ ഐപിസിയുടെ 377-ാം വകുപ്പ് 2018ലെ സുപ്രീം കോടതിയുടെ സുപ്രധാന വിധിയില്‍ ഭാഗികമായി റദ്ദാക്കപ്പെട്ടിരുന്നു. പുറമെ, അനധികൃത സമരങ്ങളും പ്രകടനങ്ങളും നടത്തുന്നവര്‍ക്കുള്ള ശിക്ഷ നിലവിലുള്ള രണ്ട് വര്‍ഷത്തില്‍ നിന്ന് പരമാവധി ഒരു വര്‍ഷമായി കുറയ്ക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കൂടാതെ, അശ്രദ്ധമൂലമുള്ള മരണങ്ങള്‍ക്കുള്ള ശിക്ഷ നിലവിലുള്ള ആറ് മാസത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ഉയര്‍ത്താനും സമിതി നിര്‍ദ്ദേശിക്കുന്നു.2018ലാണ് വിവാഹേതര ലൈംഗിക ബന്ധം ക്രിനിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി വിധിച്ചത്.

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. ഭര്‍ത്താവ് സ്ത്രീകളുടെ യജമാനൻ അല്ലെന്നും സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. വിവാഹമോചനത്തിന് വിവേഹേതര ലൈംഗികബന്ധം കാരണമാകാം.എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. സമൂഹത്തിന്റെ താല്‍പര്യത്തിനനുസരിച്ച്‌ ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യം ഞാനും നീയും നമ്മളും എന്നതാണ്. ഒരു ലിംഗത്തിന് മേല്‍ മറ്റൊരു ലിംഗത്തിന് നല്‍കുന്ന പരമാധികാരം തെറ്റാണെന്നും വിധിയില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് നരിമാനാണ് വിധിപ്രസ്താവം നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group