കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നീളുന്നു. വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം.വിജയ് ബാബുവിന്‍്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുന്‍പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവില്‍ തുടരുകയായിരുന്നു.
താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത് .
ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി കാട്ടി വെള്ളിയാഴ്ച പുലർച്ചെ 3.45 ന് എയർപോർട്ട് പോലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.തുടർന്ന്, പോലീസും സിഐഎസ്എഫും ഡോഗ് സ്ക്വാഡും ചേർന്ന് മുക്കാല് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് വിമാനത്താവളത്തിന്റെ ചുറ്റളവ് മുഴുവൻ പരിശോധിച്ചു, ഇത് വ്യാജ കോളാണെന്ന് കണ്ടെത്തിയത്.
ബെംഗളൂരു എയർപോർട്ട് അധികൃതർ ബോംബ് ഭീഷണി വന്നതായി സ്ഥിരീകരിക്കുകയും ഇത് വ്യാജമാണെന്ന് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.