Home Featured ബംഗളൂരു:സായ് താരത്തിന്‍റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി, സഹ താരത്തിനെതിരെ കേസ്

ബംഗളൂരു:സായ് താരത്തിന്‍റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി, സഹ താരത്തിനെതിരെ കേസ്

ബംഗളൂരു: കുളിക്കുന്ന ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയെന്ന വനിതാ താരത്തിന്‍റെ പരാതിയില്‍ സഹ വനിതാതാരത്തിനെതിരെ പൊലീസ് കേസെടുത്തു.പഞ്ചാബില്‍ നിന്നുള്ള തൈക്വാന്‍ഡോ താരം നല്‍കിയ പരാതിയില്‍ വോളിബാള്‍ താരത്തിനെതിരെ ജ്ഞാനഭാരതി പൊലീസാണ് കേസെടുത്തത്.ബംഗളൂരുവിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) വനിതാ ഹോസ്റ്റലില്‍ മാര്‍ച്ച്‌ 28ന് രാത്രി പത്തിനാണ് സംഭവം.

പരിശീലനശേഷം കുളിക്കുമ്ബോള്‍ തൊട്ടപ്പുറത്തെ ശുചിമുറിയില്‍ നിന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതിയില്‍ പറയുന്നു. പുറത്തിറങ്ങി അടുത്തുള്ള ശുചിമുറിയുടെ വാതിലില്‍ മുട്ടിയതോടെ ഇറങ്ങിവന്നത് വോളിബാള്‍ താരമായിരുന്നു.ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ തൈക്വാന്‍ഡോ താരത്തിന്‍റെ നിരവധി ഫോട്ടോകള്‍ കണ്ടെത്തി.

ഡിലീറ്റ് ചെയ്ത ഫോള്‍ഡര്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടതോടെ വോളിബാള്‍ താരം ഫോണ്‍ നിലത്തെറിഞ്ഞ് ഓടിേപ്പായി. പിന്നീട് പരിശീലകര്‍ ചോദ്യംചെയ്തതോടെ പൊട്ടിയ ഫോണ്‍ കൈമാറുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി ബി ബി എം പി

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ വോട്ടർമാരെ ആകർഷിക്കാൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുവരുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). തെരുവുനാടകം മുതൽ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകൾ വരെ ബോധവത്കരണത്തിന് ഉപയോഗിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.ബെംഗളൂരുവിൽ പൊതുവേ വോട്ടിങ് ശതമാനം കുറവാണ് ഉണ്ടാകാറ്.

ഇത്തവണ ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് വോട്ടർമാരെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്.കന്നിവോട്ടർമാരെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ബി.ബി.എം.പി. വിവിധ സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 4000 ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ മത്സരങ്ങൾ, ബൈക്ക് റാലി, വാക്കത്തൺ തുടങ്ങിയ പരിപാടികൾ നടത്തും.വോട്ടർമാരെ ആകർഷിക്കാൻ സാമൂഹിക മാധ്യമങ്ങളെയും വേണ്ടവിധം വിനിയോഗിക്കുന്നുണ്ട്.

ഗൂഗിൾ, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴി പ്രചാരണം നടത്തും. ബുക്ക്മൈഷോ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും തിരഞ്ഞെടുപ്പ് ബോധവത്കരണം സംബന്ധിച്ച പരസ്യങ്ങൾ കൊടുക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.ചെറുപ്പക്കാരെയും ട്രാൻസ്ജെൻഡറുകളെയും വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കും. ബി.ബി.എം.പി. സെൻട്രൽ, നോർത്ത്, സൗത്ത്, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിലായി 95.13 ലക്ഷം വോട്ടർമാരുണ്ട്.

ഇതിൽ 49.26 ലക്ഷം പുരുഷൻമാരും 45.85 ലക്ഷം സ്ത്രീകളുമാണ്. 18-നും 19-നും ഇടയിൽ പ്രായമുള്ള 1,08494 വോട്ടർമാരുണ്ട്.2.3 ലക്ഷത്തിലധികം പേരും 80 യസ്സിന് മുകളിലുള്ളവരാണ്. ബെംഗളൂരുവിൽ1736 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിലൂടെ നല്ലൊരു ശതമാനം ആളുകളെയും വോട്ടു ചെയ്യാൻ പ്രേരിപ്പിക്കാനാകുമെന്നാണ് കോർപ്പറേഷന്റെ കണക്കുകൂട്ടൽ,

You may also like

error: Content is protected !!
Join Our WhatsApp Group