Home Featured ബംഗളൂരു: ജി.എസ്.ടി 6,085 കോടി പിരിച്ചു, റെക്കോഡ്

ബംഗളൂരു: ജി.എസ്.ടി 6,085 കോടി പിരിച്ചു, റെക്കോഡ്

ബംഗളൂരു: ഈ വര്‍ഷം ജനുവരിയില്‍ സംസ്ഥാനത്തെ ചരക്കു സേവന നികുതി‌യിനത്തില്‍ 6,085 കോടി രൂപ പിരിച്ചെടുത്ത് റെക്കോഡ് നേടിയെന്നും വരുമാന വര്‍ധന മികച്ച ബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാറിനെ സഹായിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു.

ഉദ്യോഗസ്ഥരുടെ ജാഗ്രതക്കും നികുതിദായകരുടെ മികച്ച സഹകരണത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. പരിഷ്കാരങ്ങള്‍ക്കായി സ്വീകരിച്ച നടപടികള്‍ ഗുണം ചെയ്തു. ജിഎസ്.ടി നികുതി പിരിവില്‍ 30 ശതമാനം വളര്‍ച്ചയുള്ള സംസ്ഥാനമായി കര്‍ണാടക തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റലായെത്തിയ കൂപ്പണ്‍ ചുരണ്ടിയപ്പോള്‍ ’13, 50,000 രൂപ സമ്മാനം’; ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീട്ടമ്മക്ക് നഷ്ടം 1.27 ലക്ഷം

കണ്ണൂര്‍: ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് മറവില്‍ സ്ത്രീയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ ന്യൂമാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.പെരിങ്ങാടി സ്വദേശിനിയാണ് പരാതിക്കാരി. 1,27,100 രൂപ പരാതിക്കാരിക്ക് നഷ്ടപ്പെട്ടതായാണ് വിവരം. വഞ്ചനാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഇടക്ക് സാധനങ്ങള്‍ വാങ്ങുന്നയാളാണ് പരാതിക്കാരി.ഇവരുടെ പേരില്‍ ഏതാനും ദിവസം മുമ്ബ് ഒരു രജിസ്ട്രേഡ് കവര്‍ വീട്ടിലെത്തിയിരുന്നു.

തുറന്ന് നോക്കിയപ്പോള്‍ കണ്ട സ്ക്രാച്ച്‌ ആന്‍ഡ് വിന്‍ കൂപ്പണ്‍ ചുരണ്ടി നോക്കിയപ്പോള്‍ 13, 50,000 രൂപ സമ്മാനമുണ്ടെന്ന് കണ്ടു. അതില്‍ കാണപ്പെട്ട വാട്സ് ആപ് നമ്ബറില്‍ തെളിവുകള്‍ അയച്ചുനല്‍കിയപ്പോള്‍ മറുപടി മറ്റൊരു നമ്ബറില്‍നിന്ന് വന്നു. നിങ്ങളുടെ കൂപ്പണ്‍ വെരിഫൈ ചെയ്യേണ്ടതുണ്ടെന്നായിരുന്നു സന്ദേശം.ആദ്യം ആവശ്യപ്പെട്ടത് സമ്മാനസംഖ്യയുടെ ഒരു ശതമാനം ഉടന്‍ അയക്കണമെന്നായിരുന്നു. പതിമൂന്നര ലക്ഷത്തിനായി വീട്ടമ്മ 14,000 മുതല്‍ 1,27,100 രൂപവരെ വിവിധ ഗഡുക്കളായി അയച്ചുനല്‍കിയെങ്കിലും ചുരണ്ടി കണ്ടെത്തിയ സമ്മാനം മാത്രം വന്നില്ല. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് 1,21,500 രൂപ വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്നും താന്‍ വഞ്ചിക്കപ്പെട്ടതായും ഇവര്‍ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് ന്യൂമാഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ന്യൂ മാഹി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ ആപ് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചു.ന്യൂമാഹി ഇന്‍സ്പെക്ടര്‍ പി.വി. രാജന്റെ മേല്‍നോട്ടത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്ബേത്തിനാണ് അന്വേഷണ ചുമതല..

You may also like

error: Content is protected !!
Join Our WhatsApp Group