ബെംഗളൂരു കോടികൾ പാഴാക്കി കൊമേഴ്സ്യൽ സ്ട്രീറ്റിലെ സ്മാർട്ട് സിറ്റി നവീകരണം. ഇന്റർലോക് ഇഷ്ടികകൾ പാകിയത് പൊളിച്ചുമാറ്റി റോഡ് വിണ്ടും വൈറ്റ് ടോപ്പിങ് ചെയ്തു. വാഹനബാഹുല്യവും തിരക്കും കാരണം ഇഷ്ടികകൾ ഇളകിമാറുന്നതു പതിവായതോടെയാണ് മാസങ്ങൾക്കുള്ളിൽ പൊളിച്ചുമാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്തത്.
നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊമേഴ്സ്യൽ സ്ട്രീറ്റ് 5.5 കോടിരൂപ ചെലവഴിച്ചാണു നവീകരിച്ചത്.മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പ ജൂലൈയിൽ ഉദ്ഘാടനം നിർവഹിച്ച് ദിവസങ്ങൾക്കുള്ളിൽ നടപ്പാതയിലെ ഇഷ്ടികകൾ ഇളകി തുടങ്ങിയത് നിർമാണത്തിലെ അപാകതയാണെന്ന ആരോ പണവും ഉയർന്നു.
നിർമാണത്തിലെ അശാസ്ത്രീയതയെ തുടർന്ന് വെള്ളക്കെട്ട് പതിവായത്തോടെ വ്യാപാരികളും പ്രതിഷേധവുമായി എത്തിയിരുന്നു . ഇതോടെ സെപ്റ്റംബർ പകുതിയോടെ റോഡ് അടച്ച് അപാകതകൾ പരിഹരിക്കാനായി വീണ്ടും നിർമാണം തുടങ്ങി